Asianet News MalayalamAsianet News Malayalam

സമ്മാനപൊതി ചിഹ്നവുമായി തമിഴ്‍നാട്ടിൽ ടിടിവി ദിനകരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം

ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമികളെന്ന് അവകാശപ്പെട്ടാണ് ടിടിവി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം വോട്ട് തേടുന്നത്. 'സമ്മാനപൊതി' ചിഹ്നം ജയലളിതയുടെ സേവനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് ആണെന്നാണ് ദിനകരന്‍റെ അവകാശവാദം. 

TTV dinakaran seeks votes for Gift Pack symbol in Tamil Nadu
Author
Chennai, First Published Apr 1, 2019, 9:47 AM IST

ചെന്നൈ:  ആര്‍ കെ നഗര്‍ ഉപതിരഞ്ഞടെുപ്പില്‍ നേടിയ വിജയം ലോക്സഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടിടിവി ദിനകരന്‍റെ അമ്മാ മക്കൾ മുന്നേറ്റ കഴകം. ‘സമ്മാനപൊതി’ ചിഹ്നമാണ് ടിടിവി ദിനകരന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവചിച്ചിരിക്കുന്നത്. അണ്ണാ ഡിഎംകെ വോട്ടുകള്‍ അമ്മ മക്കള്‍ കഴകത്തിന്‍റെ വിജയം ഉറപ്പിക്കുമെന്ന് ടിടിവി ദിനകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമികളെന്ന് അവകാശപ്പെട്ടാണ് ടിടിവി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം വോട്ട് തേടുന്നത്. 'സമ്മാനപൊതി' ചിഹ്നം ജയലളിതയുടെ സേവനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് ആണെന്നാണ് ദിനകരന്‍റെ അവകാശവാദം. നടന്‍ ശരത് കുമാറിന്‍റെ സമത്വ മക്കള്‍ കക്ഷിയും എസ്‍ഡിപിഎൈയും ദിനകരനെ പിന്തുണയ്ക്കുന്നുണ്ട്. അമ്മ മക്കള്‍ മുന്നേറ്റ കഴകം സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി മണ്ഡലങ്ങളില്‍ നേരിട്ട് എത്തി സാന്നിദ്ധ്യമറിയിക്കുകയാണ് ദിനകരന്‍. 

അമ്മ മക്കള്‍ മുന്നേറ്റ കഴകം നേടുന്ന വോട്ട് അണ്ണാഡിഎംകെയുടെ വോട്ട് ബാങ്കിലാകും വിള്ളല്‍ വീഴ്ത്തുന്നത്. ലോക്സഭയ്ക്കൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭാ മണ്ഡലങ്ങളിലും കരുത്ത് കാട്ടുകയാണ് ദിനകരന്‍റെ ലക്ഷ്യം. 'തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ തന്നെ വിജയക്കൊടി പാറിക്കും' എന്നാണ് ടിടിവി ദിനകരൻ ആത്മവിശ്വാസത്തോടെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഡിഎംകെയ്ക്കൊപ്പം ഇപിഎസ്, ഒപിഎസ് പക്ഷത്തിന്‍റെ അഴിമതിയും ദിനകരന്‍ പ്രചാരണ വിഷയമാക്കുന്നു. ഈ തെരഞ്ഞടുപ്പോടെ ഇപിഎസ് ഒപിഎസ് പക്ഷം തകരുമെന്നാണ് ദിനകരന്‍റെ ആരോപണം. 

Follow Us:
Download App:
  • android
  • ios