തിരുവനന്തപുരം; ലോക്സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ പുറത്തുവന്ന എക്സിറ്റ് പോളുകള്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് എന്‍ ഡി എ മുന്നണി അധികാരം നിലനിര്‍ത്തുമെന്നാണ് വ്യക്തമാക്കുന്നത്. കേരളത്തിലെ കാര്യമാകട്ടെ ബഹുഭൂരിപക്ഷം സര്‍വ്വെകളും യു ഡി എഫ് മുന്നേറ്റമാണ് പ്രവചിക്കുന്നത്.

എന്നാല്‍ രണ്ട് സര്‍വ്വെകള്‍ ഇടതുപക്ഷത്തിന് ആശ്വാസമേകുന്നതാണ്. ന്യൂസ് 18, ന്യൂസ് നേഷന്‍ ചാനലുകള്‍ പുറത്തുവിട്ട സര്‍വ്വെകളാണ് എല്‍ ഡി എഫിന് ആശ്വാസം പകരുക. ന്യൂസ് 18 കേരളത്തില്‍ ഇടതുമുന്നേറ്റമാണ് പ്രവചിക്കുന്നത്. 11 മുതല്‍ 13 വരെ സീറ്റുകള്‍ ഇടതുമുന്നണി നേടുമെന്നാണ് പ്രവചനം.

യു ഡി എഫാകട്ടെ 7 മുതല്‍ 9 വരെ സീറ്റ് നേടുമെന്നും ന്യൂസ് 18 പ്രവചിക്കുന്നു. ഒരിടത്ത് മാത്രമാണ് എന്‍ ഡി എയ്ക്ക് സാധ്യത കല്‍പ്പിക്കുന്നത്. ന്യൂസ് നേഷനാകട്ടെ ഇടതുപക്ഷത്തിന് 5 മുതല്‍ 7 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. മറ്റ് സര്‍വ്വെകളെല്ലാം ഇടതുപക്ഷത്തിന് 4 സീറ്റുവരെയാണ് നേടാനാകുകയെന്നാണ് പ്രവചിച്ചിരിക്കുന്നത്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.