മാധ്യമപ്രർത്തകർ രാഹുലിനെ അനുഗമിച്ച വാഹനത്തിൽ നിന്നും താഴെ വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ ഇവരെ രാഹുൽ ഇടപെട്ട് വാഹന വ്യൂഹത്തിലെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.

വയനാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ രണ്ട് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു.ദേശീയ വാർത്താ എജൻസിയുടെ മാധ്യമപ്രർത്തകർ രാഹുലിനെ അനുഗമിച്ച വാഹനത്തിൽ നിന്നും താഴെ വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ ഇവരെ രാഹുൽ തന്നെ ഇടപെട്ട് തന്‍റെ വാഹന വ്യൂഹത്തിലെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.

Scroll to load tweet…

ആവേശകരമായ അന്തരീക്ഷത്തിൽ ആണ് രാഹുൽഗാന്ധി വയനാട്ടിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. രാവിലെ പതിനൊന്നരയോടെ കളക്ട്രേറ്റിലെത്തിയാണ് രാഹുൽ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയില്‍ ഇളകി മറിഞ്ഞ് കല്‍പറ്റ നഗരം. വയനാട് കളക്ട്രേറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രധാന ഗേറ്റ് വഴിയാണ് രാഹുലിന്‍റെ വാഹനം പുറത്തേക്ക് വന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകരും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരും ഈ സമയം രാഹുലിനെ കാണാനായി റോഡിന് ഇരുവശവും കാത്തിരിക്കുന്നുണ്ടായിരുന്നു.

Also Read:വയനാടിനെ ഇളകി മറിച്ച് രാഹുലിന്‍റെ റോഡ് ഷോ; ബാരിക്കേഡുകള്‍ തകര്‍ത്ത് ജനക്കൂട്ടം