Asianet News MalayalamAsianet News Malayalam

ഓടിത്തോല്‍പ്പിക്കാന്‍ രണ്ട് ഒളിമ്പ്യന്‍മാര്‍; ജയ്പൂരിന്‍റെ തെരഞ്ഞെടുപ്പ് ട്രാക്കില്‍ തീപാറും

രാഷ്ട്രീയപരമായി ഇരുചേരികളിലാണെങ്കിലും രണ്ടുപേര്‍ക്കും സമാനതകളുമുണ്ട്.

Two olympians in Jaipur constituency
Author
Jaipur, First Published Apr 3, 2019, 4:09 PM IST

ജയ്പൂര്‍: ഇത്തവണ ജയ്പൂരിലെ തെരഞ്ഞെടുപ്പിന് ഒരു ഒളിമ്പിക്സ് മത്സരത്തിന്‍റെ പ്രതീതിയാണ്. ട്രാക്കില്‍ ഇറങ്ങുന്നത് രണ്ട് ഒളിമ്പ്യന്‍മാര്‍ - രാജ്യവര്‍ധന്‍ സിംഗ് റാത്തോഡും കൃഷ്ണ പൂനിയയും. ബിജെപി സ്ഥാനാര്‍ഥിയായി സിംഗ് മത്സരിക്കുമ്പോള്‍ എതിരാളി കൃഷ്ണ പൂനിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജനവിധി തേടും.

രാഷ്ട്രീയപരമായി ഇരുചേരികളിലാണെങ്കിലും രണ്ടുപേര്‍ക്കും സമാനതകളുമുണ്ട്. ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി പങ്കെടുത്ത ഇവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് 2013-ലാണ്. 

2004-ലെ ഏതന്‍സ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി നേടിയ 49-കാരനായ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് 2002 ലും 2006 ലും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും സ്വന്തമാക്കിയിട്ടുണ്ട്.  

36-കാരിയായ കൃഷ്ണ പൂനിയ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടത്തിന് ഉടമയാണ്. 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് പൂനിയയുടെ സുവര്‍ണ നേട്ടം. ഒളിമ്പിക്സിലും മത്സരിച്ച പൂനിയയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ഇവരിലാരാണ് തെരഞ്ഞെടുപ്പ് മെഡല്‍ നേടുക എന്നറിയാന്‍ ഇനിയും കാത്തിരിക്കണം. 

Follow Us:
Download App:
  • android
  • ios