Asianet News MalayalamAsianet News Malayalam

തീരുമാനം രാഹുൽഗാന്ധിയുടേത് മാത്രം; ആരുടേയും സ്വാധീനമില്ല: മുല്ലപ്പള്ളിയെ തള്ളി കെ മുരളീധരൻ

സഖ്യകക്ഷികൾക്ക് രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ സ്വാധീനിക്കാൻ കഴിയില്ലെന്നും വയനാട് മത്സരിക്കണമോ വേണ്ടയോ എന്നത് രാഹുൽ തന്നെ തീരുമാനിക്കുമെന്നും കെ മുരളീധരൻ

udf vadakara candidate candidate against kpcc president mullappalli
Author
Kozhikode, First Published Mar 29, 2019, 3:57 PM IST

കോഴിക്കോട്: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി യുഡിഎഫ് വടകര സ്ഥാനാർത്ഥി കെ മുരളീധരൻ. സഖ്യകക്ഷികൾക്ക് രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ സ്വാധീനിക്കാൻ കഴിയില്ലെന്നും വയനാട് മത്സരിക്കണമോ വേണ്ടയോ എന്നത് രാഹുൽ തന്നെ തീരുമാനിക്കുമെന്നും മുരളീധരൻ പറഞ്ഞു. യുപിഎ ഘടകകക്ഷികൾ സംസ്ഥാനത്ത് ഏറ്റുമുട്ടുന്നുണ്ട്. അതു കൊണ്ട് വയനാട് രാഹുൽ മത്സരിക്കുന്നതിൽ അപാകതയില്ലെന്നും കെ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രാഹുൽഗാന്ധി വയനാട്ടിലേക്ക് വരാതിരിക്കാൻ ദില്ലിയിൽ ചില പ്രസ്ഥാനങ്ങൾ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇത് വരും ദിവസങ്ങളിൽ വെളിപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. രാഹുൽ വരുന്നതോടെ ഇടതുപക്ഷത്തിന്‍റെ ഉറക്കം കെട്ടിരിക്കുകയാണ്. രാഹുൽ കേരളത്തിൽ മത്സരിക്കാൻ വരരുതെന്ന് പറയാൻ മുഖ്യമന്ത്രിക്ക് എന്താണ് അവകാശം? ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്തിനെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 

രാഹുൽ വരുമെന്നതിൽ തീരുമാനം വൈകുമ്പോൾ വയനാട്ടിൽ പ്രവർത്തകർ നിരാശയിലാണെന്ന്  മുരളീധരൻ നേരത്തെ പ്രതികരിച്ചിരുന്നു. വടകരയിലെ പ്രഖ്യാപനം വൈകുന്നതിൽ ആശങ്കയില്ല. എണ്ണയിട്ട യന്ത്രം പോലെ വടകരയിൽ പ്രചാരണം മുന്നേറുകയാണെന്നും മുരളീധരൻ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios