Asianet News MalayalamAsianet News Malayalam

സ്ഥാനാർത്ഥികൾ ആരെന്നത് അപ്രസക്തം; യുഡിഎഫ് ഉജ്വല വിജയം നേടുമെന്ന് ജോണി നെല്ലൂര്‍

ഒരു കക്ഷിയെയും മുന്നണിക്ക് പുറത്തേക്ക് വിടാതെ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് ജോണി നെല്ലൂര്‍ 

udf will win the election says johny nellur
Author
Kottayam, First Published Mar 14, 2019, 1:40 PM IST

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥികൾ ആരെന്നത് അപ്രസക്തമാണെന്നും യുഡിഎഫ് ഉജ്വല വിജയം നേടുമെന്നും ജോണി നെല്ലൂര്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഇതുവരെയും തീരുമാനാമാകാതെ തുടരുന്നതിനിടെയാണ് ജോണി നെല്ലൂരിന്‍റെ പ്രസ്താവന. 

കോട്ടയം സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം മുന്നണിക്ക് ക്ഷീണമുണ്ടാക്കരുതെന്നും ഒരു കക്ഷിയെയും മുന്നണിക്ക് പുറത്തേക്ക് വിടാതെ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും ജോണി നെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തേത് കേരള കോൺഗ്രസിലെ ആഭ്യന്തര പ്രശ്നം മാത്രമാണ്. മാര്‍ച്ച് 16ാം തീയതിയോടെ തർക്കങ്ങൾക്ക് പരിഹാരമാകും. മാണിയുമായും യുഡിഎഫ് ചർച്ച നടത്തും. 

കേരള കോൺഗ്രസിലെ രണ്ട് വിഭാഗം നേതാക്കളുമായും താൻ ചർച്ച നടത്തിയെന്നും പി ജെ ജോസഫുമായി ചര്‍ച്ച നടത്തിയ യുഡിഎഫും കെ എം മാണിയുമായും ചർച്ച നടത്തുമെന്നും ജോണി നെല്ലൂര്‍ പറ‌ഞ്ഞു. 

Follow Us:
Download App:
  • android
  • ios