ബിജെപി - കോണ്‍ഗ്രസ് സംഘട്ടനം; ഊര്‍മിള മതോന്ദ്കര്‍ പൊലീസ് സംരക്ഷണം തേടി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 15, Apr 2019, 5:49 PM IST
Urmila Matondka seek police security after bjp congress fight
Highlights

പ്രചാരണം നടക്കുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും അശ്ലീല നൃത്തം ചവിട്ടുകയും മോശം വാക്കുകള്‍ ഉപയോഗിച്ചെന്നുമാണ് ഊര്‍മിള പറയുന്നത്. 


മുംബൈ: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഊര്‍മിള മതോന്ദ്കര്‍. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഊര്‍മിള പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. മുംബൈയില്‍ പ്രചാരണത്തിനിടെ ബിജെപി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റമുട്ടലിന് പിന്നാലെയാണിത്.

പ്രചാരണം നടക്കുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും അശ്ലീല നൃത്തം ചവിട്ടുകയും മോശം വാക്കുകള്‍ ഉപയോഗിച്ചെന്നുമാണ് ഊര്‍മിള പറയുന്നത്.  തങ്ങളുടെ സമീപത്തുകൂടി നടന്ന സ്ത്രീകളെ ഭയപ്പെടുത്തുകയായിരുന്നു പ്രവര്‍ത്തകരുടെ ശ്രമമെന്നും ഊര്‍മിള പറഞ്ഞു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് ബിജെപി ഏറ്റമുട്ടല്‍ സ്ഥലത്തുണ്ടായി.വെറുപ്പിന്‍റെ രാഷ്ട്രീയമാണ് ബിജെപിയുടേതെന്ന് ആദ്യദിവസം മുതല്‍ താനിത് പറയുകയാണെന്നും ഇത്തരം സംഭവങ്ങള്‍ ഇനിയുണ്ടാകാന്‍ സമ്മതിക്കില്ലെന്നും ഊര്‍മിള പറഞ്ഞു.


 

loader