Asianet News MalayalamAsianet News Malayalam

രാഷ്ട്രീയത്തിൽ ജയപരാജയങ്ങൾ സ്വാഭാവികം; തോൽവിയെ കുറിച്ച് ഊർമിള മണ്ഡോത്കർ

ലോക്സഭാ തെരഞ്ഞെടുപ്പ് കടുത്ത പോരാട്ടമായിരുന്നുവെന്നും ഇനിയും താൻ സജീവ രാഷ്ട്രീയത്തിൽ തുടരുമെന്നും ഊർമിള വ്യക്തമാക്കി.

urmila matondkar says she won't quit politics after lok sabha election loss
Author
Mumbai, First Published May 24, 2019, 6:08 PM IST

മുംബൈ: കോൺ​ഗ്രസിന്റെ താര സ്ഥാനാർത്ഥി ആയിരുന്ന ഊർമിള മണ്ഡോത്കർക്ക് തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് നേരിട്ടത്. എന്നാൽ ഇതൊരു തുടക്കം മാത്രമാണെന്നും രാഷ്ട്രീയത്തിൽ ജയപരാജയങ്ങൾ സ്വാഭാവികമാണെന്നു‌മാണ് ഊർമിള തോൽവിയെക്കുറിച്ച്  പ്രതികരിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പ് കടുത്ത പോരാട്ടമായിരുന്നുവെന്നും ഇനിയും താൻ സജീവ രാഷ്ട്രീയത്തിൽ തുടരുമെന്നും ഊർമിള വ്യക്തമാക്കി. നിരവധി കാര്യങ്ങൾ പഠിക്കാനും വിലയിരുത്താനുമുള്ള വേദിയായിട്ടാണ് താൻ തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും ഊർമിള കൂട്ടിച്ചേർത്തു.

മുംബൈ നോര്‍ത്തില്‍ മണ്ഡലത്തിൽ നിന്നും ബിജെപിയുടെ ഗോപാല്‍ ഷെട്ടിയോട് നാല് ലക്ഷത്തില്‍പ്പരം വോട്ടിനാണ് ഊര്‍മിള തോറ്റത്. ബിജെപിയുടെ സിറ്റിങ് സീറ്റായ മുംബൈ നോര്‍ത്തില്‍ ഊര്‍മിളയുടെ താരമൂല്യം കോണ്‍ഗ്രസ് പരമാവധി ഉപയോഗപ്പെടുത്തിയെങ്കിലും നിരാശയായിരുന്നു ഫലം. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ നിന്ന് നാല് ലക്ഷത്തില്‍ അധികം വോട്ടുകള്‍ നേടി ഗോപാല്‍ ഷെട്ടി വിജയിച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios