ദില്ലി: ഉത്തര്‍പ്രദേശിലെ ബിജെപി എം പി  കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയും നിലവില്‍ ഇറ്റാവ മണ്ഡലത്തിലെ സിറ്റിങ്ങ് എം പിയുമായ അശോക് കുമാര്‍ ദോഹ്‌റയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച അശോക് കുമാറിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. 

ബോളിവുഡ് നടി ഊര്‍മിള മതോന്ദ്കറും കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഊര്‍മിള മതോന്ദ്കറെ മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ബി ജെ പി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടിക്കെതിരെയാണ് ഊര്‍മിള മത്സരിക്കുന്നത്.

Also Read: നടി ഊര്‍മിള മതോന്ദ്കർ മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി