ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു. പ്രധാനമന്ത്രിയടക്കം 58 പേരാണ് മന്ത്രിസഭയില്‍ ഉള്ളത്.  ഇതില്‍ 25 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് റാങ്ക് പദവിയുണ്ട്. 33 പേര്‍ സഹമന്ത്രിമാരാണ്. ഇവരില്‍ ഒന്‍പത് പേര്‍ക്ക് സ്വതന്ത്രചുമതലയുള്ള സഹമന്ത്രി പദവിയാണ് ലഭിച്ചിരിക്കുന്നത്.  ഒന്നാം മോദി സര്‍ക്കാരിന്‍റെ ഭാഗമായിരുന്ന അപ്നാദള്‍ ഇക്കുറി മന്ത്രിസഭയില്‍ ഇല്ല. തങ്ങള്‍ക്ക് കിട്ടിയ മന്ത്രിസ്ഥാനങ്ങളില്‍ അതൃപ്തി അറിയിച്ച് നിതീഷ് കുമാറിന്‍റെ ജെഡിയു മന്ത്രിസഭയില്‍ ചേരാതെ മാറി നില്‍ക്കുകയാണ്. എഐഎഡിഎംകെയ്ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചില്ല. 

 ഒന്നാം മോദി സര്‍ക്കാരില്‍ ക്യാബിനറ്റ് റാങ്കുള്ള മന്ത്രിമാരായി പ്രവര്‍ത്തിച്ചിരുന്ന അരുൺ ജയ്റ്റ്ലി, സുഷമ സ്വരാജ്, സുരേഷ് പ്രഭു, ഉമാ ഭാരതി, മേനക ഗാന്ധി, ജെപി നഡ്ഡ, ജുവൽ ഒറാം,രാധാ മോഹൻ സിംഗ് എന്നിവര്‍ രണ്ടാം മോദി സര്‍ക്കാരില്‍ ഇല്ല. അല്‍ഫോണ്‍സ് കണ്ണന്താനം, മഹേഷ് ശര്‍മ്മ എന്നീ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍ക്കും രണ്ടാം ഊഴം ലഭിച്ചില്ല. 

രണ്ടാം മോദി മന്ത്രിസഭ

ക്യാബിനറ്റ്

1. നരേന്ദ്രമോദി 
2. രാജ് നാഥ് സിംഗ് 
3. അമിത് ഷാ 
4. നിതിന്‍ ഗഡ്കരി 
5. സദാനന്ദ ഗൗഡ 
6. നിര്‍മല സീതാരാമന്‍ 
7. രാം വിലാസ് പാസ്വാന്‍
8. നരേന്ദ്ര എസ് തോമര്‍
9. രവി എസ് പ്രസാദ്
10. ഹര്‍സീമ്രത് കൗര്‍ ബാദല്‍
11. തവര്‍ചന്ദ് ഗെല്ലോട്ട്
12. എസ് . ജയശങ്കര്‍
13. രമേശ് പൊക്രിയാല്‍
14. അര്‍ജുണ്‍ മുണ്ട
15. സ്മൃതി ഇറാനി
16.ഹര്‍ഷവര്‍ധന്‍
17. പ്രകാശ് ജാവദേക്കര്‍
18. പീയൂഷ് ഗോയല്‍
19. ധര്‍മ്മേന്ദ്ര പ്രദാന്‍
20. മുക്താര്‍ അബ്ബാസ് നഖ്വി
21. പ്രഹ്ളാദ് ജോഷി
22. മഹേന്ദ്ര നാഥ് പാണ്ഡേ
23.അരവിന്ത് സാവന്ത്
24. ഗിരിരാജ് സിംഗ്
25. ഗജേന്ദ്ര എസ് ശെഖാവത്ത്

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍
26. സന്തോഷ് കെ ഗംഗേവര്‍
27. റാവു ഇന്ദ്രജിത്ത് സിംഗ്
28. ശ്രീപദ് വൈ നായിക്
29. ജിതേന്ദ്ര സിംഗ്
30. കിരണ്‍ റിജിജു
31. പ്രഹ്ളാദ് സിംഗ് പട്ടേല്‍ 
32. ആര്‍കെ സിംഗ്
33. ഹര്‍ദീപ് സിംഗ് പുരി
34. മന്‍സുഖ് മാന്ധവ്യ

സഹമന്ത്രിമാര്‍
35.വി.മുരളീധരന്‍
36. ഫഗന്‍ സിംഗ് കുല്‍സത്
37. അശ്വിനി കുമാര്‍ ചൗബേ
38. അര്‍ജുന്‍ രാം മേഘവല്‍
39. വികെ സിംഗ്
40. കൃഷന്‍ പല്‍
41. ദാന്‍വേ റാവോ സാഹേബ് ദാദ്രോ
42. ജി കിഷന്‍ റെഡ്ഡി
43. പര്‍ഷോധം രൂപാല
44. രാംദാസ് അതുലെ
45. സാധ്വി നിരഞ്ജന്‍ ജ്യോതി
46.ബാബുല്‍ സുപ്രിയോ
47.സഞ്ജീവ് കുമാര്‍ ബല്യാന്‍
48.ദോത്രേ സ‍ഞ്ജയ് ഷാംമ്രോ
49. അനുരാഗ് സിംഗ് താക്കൂര്‍
50. അംഗാടി സുരേഷ് ചന്നാബസപ്പാ
51.നിത്യാനന്ദ് റായ്
52.രത്തന്‍ ലാല്‍ കട്ടരൈ
53. രേണുക സിംഗ് സരുത
54.സോം പ്രകാശ്
55. രാമേശ്വര്‍ തെലി 
56. പ്രതാപ് ചന്ദ്രസാംരഗി
57.കൈലാഷ് ചൗധരി
58. ദേബശ്രീ ചൗധരി