Asianet News MalayalamAsianet News Malayalam

ശ്രീധരൻപിള്ളയുടേത് ഇസ്ലാം വിരുദ്ധ പരാമർശം ചട്ടലംഘനം; പരാതി നൽകി വി ശിവൻകുട്ടി

'ഇസ്ലാം ആണെകിൽ ചില അടയാളങ്ങൾ പരിശോധിക്കണം. ഡ്രസ്സ്‌ മാറ്റി നോക്കണ്ടേ' എന്നത് അത്യന്തം ഇസ്ലാം വിരുദ്ധമായ പരാമർശമാണ്' ശിവൻകുട്ടി പറഞ്ഞു.
 

v sivankutty complaint to election commission against speech of sreedharan pillai
Author
Thiruvananthapuram, First Published Apr 14, 2019, 1:11 PM IST

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിളളക്കെതിരെ സിപിഎം നേതാവ് വി ശിവൻകുട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പൊലീസിനും ജില്ലാ വരണാധികാരിക്കുമാണ് പരാതി നൽകിയത്. ശ്രീധരൻപിള്ളയുടേത് ബോധപൂർവ്വമുള്ള പരാമർശമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കണമെന്നും വി ശിവൻകുട്ടി പറഞ്ഞു.

'പ്രസംഗത്തിൽ ജാതി മത അധിക്ഷേപം നടത്തുന്നത് വർഗീയത വളർത്തി വോട്ട്  പിടിക്കാനുള്ള  നിയമ വിരുദ്ധ പ്രവർത്തനമാണ്. കലാപത്തിനുള്ള പ്രകോപനം ഉണ്ടാക്കാൻ വേണ്ടി നടത്തിയ പ്രസംഗം. 'ഇസ്ലാം ആണെകിൽ ചില അടയാളങ്ങൾ പരിശോധിക്കണം. ഡ്രസ്സ്‌ മാറ്റി നോക്കണ്ടേ' എന്നത് അത്യന്തം ഇസ്ലാം വിരുദ്ധമായ പരാമർശമാണ്' ശിവൻകുട്ടി പറഞ്ഞു.

ബാലകോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ടെന്ന ശ്രീധരൻ പിള്ളയുടെ പരാമർശം ഇസ്ലാം വിരുദ്ധവും ചട്ടലംഘനവുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios