ശബരിമല സ്ത്രീ പ്രവേശനത്തിന്‍റെ പേരില്‍ സർക്കാരിന് എതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു വീണാ ജോർജിന്‍റെ സന്ദർശനം. കഴിഞ്ഞ ദിവസം നടന്ന പിഎസ്സ്സി പരിക്ഷയിലെ ചോദ്യപേപ്പറില്‍ യുവതി പ്രവേശനം സംബന്ധിച്ച ചോദ്യം ഉള്‍പ്പെടുത്തിയതിന് എതിരെയും കൊട്ടാരം നിർവ്വാഹക സമിതിക്ക് ശക്തമായ എതിർപ്പാണ് ഉള്ളത്.

പത്തനംതിട്ട: ശബരിമല യുവതി പ്രവേശനത്തിന്‍റെ പേരില്‍ സർക്കാരിനെതിരെ കടുത്ത നിലപാട് എടുത്ത പന്തളം കൊട്ടാരത്തിന്‍റെ പിന്തുണ തേടി പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി വിണാ ജോർജ് കൊട്ടാരത്തിലെത്തി. എല്ലാ സ്ഥാനാർത്ഥികളും തുല്യരാണെന്നും ശബരിമല യുവതി പ്രവേശനമാണ് കൊട്ടാരത്തിന്‍റെ മുന്നിലെ വിഷയമെന്നും കൊട്ടാരം നിർവ്വാഹക സമിതി അറിയിച്ചു.

പന്തളത്തും സമിപപ്രദേശങ്ങളിലും പര്യടനം തുടങ്ങുന്നതിന് മുമ്പ് രാവിലെയാണ് വീണാ ജോർജ് സിപിഎം നേതാക്കള്‍ക്കൊപ്പം പന്തളം കൊട്ടാരത്തില്‍ എത്തിയത്. കൊട്ടാരത്തിൽ എത്തിയ ആറൻമുള എംഎൽഎ കുടുംബത്തിലെ മുതിർന്ന അംഗത്തെ കണ്ട് ഷാള്‍ അണിയിച്ചു.

ശബരിമല സ്ത്രീ പ്രവേശനത്തിന്‍റെ പേരില്‍ സർക്കാരിന് എതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു വീണാ ജോർജിന്‍റെ സന്ദർശനം. കഴിഞ്ഞ ദിവസം നടന്ന പിഎസ്സ്സി പരിക്ഷയിലെ ചോദ്യപേപ്പറില്‍ യുവതി പ്രവേശനം സംബന്ധിച്ച ചോദ്യം ഉള്‍പ്പെടുത്തിയതിന് എതിരെയും കൊട്ടാരം നിർവ്വാഹക സമിതിക്ക് ശക്തമായ എതിർപ്പാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് വോട്ട് അഭ്യർത്ഥിച്ച് വീണാജോർജ് കൊട്ടാരത്തില്‍ എത്തിയത്

ആചാരസംരക്ഷണമാണ് കൊട്ടാരത്തിന്‍റെ പ്രധാന ലക്ഷ്യം എന്നാല്‍ ഒരുസ്ഥാനാർത്ഥിക്ക് വേണ്ടിയും പരസ്യമായി രംഗത്ത് ഇറങ്ങില്ല എന്നായിരുന്നു കൊട്ടാരം നിർവ്വാഹക സമിതി അംഗം ശശികുമാര വർമ്മയുടെ പ്രതികരണം. അചാരസംരക്ഷകർക്ക് ഒപ്പം എന്ന കൊട്ടാരത്തിന്‍റെ നിലപാടിലാണ് യു ഡി എഫിന്‍റെയും ബിജെപിയുടെയും പ്രതിക്ഷ.