പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചെറിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നെങ്കിലും 20  മണ്ഡലങ്ങളില്‍ പത്തൊമ്പതിടത്തും തോല്‍ക്കുമെന്ന് സിപിഎമ്മോ എല്‍ഡിഎഫോ പ്രതീക്ഷിച്ചിരുന്നില്ല. അതില്‍ ഒരിക്കലും സിപിഎം തോല്‍വിയും യുഡിഎഫ് വിജയവും പ്രതീക്ഷിക്കാത്ത മണ്ഡലമായിരുന്നു പാലക്കാട്. 

യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്‍ അട്ടിമറി വിജയം നേടിയത് 11637 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്. എന്നാല്‍ വിജയം ഉറപ്പിച്ചിരുന്ന സിപിഎം നേതൃത്വവും പ്രവര്‍ത്തകരും എംബി രാജേഷ് വിജയാഹ്ലാദത്തിന്‍റെ ഒരുക്കങ്ങളടക്കം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു എന്നാണ് അടുത്തിടെ പുറത്തുവന്ന ഒരു ഗാനം വ്യക്തമാക്കുന്നത്.

എംബി രാജേഷ് വിജയിച്ചെന്നും ശ്രീകണ്ഠന്‍ കട്ടപ്പൊഹയായെന്നും. ചെങ്കാടി കരുത്തു കണ്ടോ മോനെ പാലക്കാടാകെ... തുടങ്ങിയ വരികളാണ് പാട്ടിലുള്ളത്. ഇതിന്‍റെ യഥാര്‍ത്ഥ ഉറവിടം വ്യക്തമല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ് ഈ ഓഡിയോ ക്ലിപ്പ്.

"