അസന്‍സോളിലെ 199-ാം നമ്പര്‍ പോളിങ് ബൂത്തിന് പുറത്ത് വച്ചാണ് ബബുല്‍ സുപ്രിയോയുടെ കാറിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്.
അസന്‍സോള്‍: നാലാം ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം. പോളിങ് ബൂത്തിന് പുറത്ത് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ബബുല്‍ സുപ്രിയോയുടെ കാര്‍ അക്രമികള്‍ തല്ലിത്തകര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം.
അസന്‍സോളിലെ 199-ാം നമ്പര്‍ പോളിങ് ബൂത്തിന് പുറത്ത് വച്ചാണ് ബബുല്‍ സുപ്രിയോയുടെ കാറിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കാറിന്‍റെ ചില്ലുകള്‍ തകര്‍ന്നു. വോട്ടെടുപ്പിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരുമായി സംഘര്‍ഷമുണ്ടായതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
'കേന്ദ്രത്തിന്‍റെ സുരക്ഷ ആവശ്യപ്പെടും. സമാധാനപരമായി വോട്ട് രേഖപ്പെടുത്താന്‍ കേന്ദ്രത്തിന്‍റെ സംരക്ഷണം വേണമെന്ന് പശ്ചിമ ബംഗാളിലെ ജനങ്ങള്‍ തിരിച്ചറിയുന്നതില്‍ സന്തോഷമുണ്ട്. മമതാ ബാനര്‍ജി ഭയക്കുന്നതും ഇതാണ്'- ആക്രമണത്തോട് പ്രതികരിച്ച് ബബുല്‍ സുപ്രിയോ അറിയിച്ചു.
