മോദിയുടെ പേരിലുള്ള ഡിറ്റര്‍ജന്‍റ് മഹാസഖ്യമുണ്ടാക്കിയ പ്രതിപക്ഷ പാര്‍ട്ടികളെ തുടച്ചുനീക്കുന്ന ചിത്രം പങ്കുവെച്ചാണ് വിവേക് ഒബ്‍റോയ്‍യുടെ ട്വീറ്റ്.
ദില്ലി: ബി ജെ പിയുടെ ചരിത്ര വിജയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ പരിഹസിച്ച് നടനും 'പി എം മോദി' സിനിമയിലെ നായകനുമായ വിവേക് ഒബ്‍റോയ്. ട്വിറ്ററിലൂടെയാണ് വിവേക് ഒബ്‍റോയ് മോദിയുടെ വിജയത്തെ ആഘോഷിച്ചും പ്രതിപക്ഷ പാര്‍ട്ടികളെ പരിഹസിച്ചും തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ചത്.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മീമിലൂടെയാണ് നടന്‍ പരാജയപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളെ പരിഹസിച്ചത്. മോദിയുടെ പേരിലുള്ള ഡിറ്റര്‍ജന്‍റ് മഹാസഖ്യമുണ്ടാക്കിയ പ്രതിപക്ഷ പാര്‍ട്ടികളെ തുടച്ചുനീക്കുന്ന ചിത്രം പങ്കുവെച്ചാണ് വിവേക് ഒബ്‍റോയ്‍യുടെ ട്വീറ്റ്. 'മോദിയെ വെറുക്കുന്ന സമയം കൊണ്ട് ഭാരതത്തെ സ്നേഹിക്കൂ'- വിവേക് ഒബ്‍റോയ് ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള 'പി എം മോദി' എന്ന ചിത്രത്തിലെ നായകനാണ് വിവേക് ഒബ്‍റോയ്.
Scroll to load tweet…
