വെള്ളിയാഴ്ച വൈകിട്ടാണ് ബിജെപിക്കായി വോട്ടുതേടുന്ന താരപ്രചാരകരുടെ ലിസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുറത്തുവിട്ടത്.

ഗുജറാത്ത്: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രചാരണ രംഗം കൊഴുപ്പിക്കാന്‍ പുതിയ ആയുധങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. ഗുജറാത്തില്‍ ബിജെപിയ്ക്ക് വേണ്ടി കളത്തിലിറങ്ങാന്‍ ഇത്തവണ ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിയും. ഗുജറാത്തില്‍ ബിജെപിയുടെ പ്രചാരണ രംഗത്തിറങ്ങുന്ന നാല്‍പ്പത് പ്രമുഖരുടെ ലിസ്റ്റിലാണ് വിവേക് ഒബ്റോയിയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

വെള്ളിയാഴ്ച വൈകിട്ടാണ് ബിജെപിയ്ക്കായി വോട്ടുതേടുന്ന താരപ്രചാരകരുടെ ലിസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുറത്തുവിട്ടത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അരുണ്‍ ജെയ്‍റ്റ്ലി, നിതിന്‍ ഗഡ്കരി തുടങ്ങിയ പ്രമുഖ നോതാക്കളും ചടങ്ങില്‍ പങ്കെടുത്തു. 

നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള പിഎം മോദി എന്ന ചിത്രത്തില്‍ വിവേക് ഒബ്റോയിയാണ് മോദിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക.