തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണം. ആറ്റിങ്ങലിലും എറണാകുളത്തും വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്നാണ് വി ഡി സതീശൻ ആരോപിക്കുന്നത്. മിക്ക ബൂത്തുകളിലും യുഡിഎഫിന് വോട്ട് ചെയ്യുന്ന 40 പേരെ വരെ നീക്കം ചെയ്തുവെന്ന് സതീശന്‍ ആരോപിച്ചു.

ആറ്റിങ്ങൽ നിയജക മണ്ഡലത്തിൽ ആണ് കൂടുതൽ ക്രമക്കേട് നടന്നതെന്നും എൺപത് ശതമാനം ബൂത്തുകളിൽ നീക്കം ചെയ്യൽ  നടത്തിയെന്നും വി ഡി സതീശന്‍ പറഞ്ഞു.കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരെ അടക്കം എല്‍ഡിഎഫ് ഗൂഢാലോചന നടത്തി നീക്കിയെന്ന് സതീശൻ ആരോപിച്ചു. ബൂത്ത്‌ ലെവൽ ഓഫീസറുടെ റിപ്പോർട്ടോ,  ശുപാര്‍ശയോ,  അന്വേഷണമോ നടത്താതെ ആയിരുന്നു ക്രമക്കേട് നടന്നതെന്നാണ് വി ഡി സതീശന്‍ ആരോപിക്കുന്നത്.