Asianet News MalayalamAsianet News Malayalam

പ്രിയ ബിജു, ചിലരോട് ആത്മനിയന്ത്രണം പാലിക്കാന്‍ ആവശ്യപ്പെട്ടാല്‍ മാന്യമായി തോല്‍ക്കാം: പരിഹസിച്ച് വി ടി ബല്‍റാം

ആലത്തൂർ‌ നിയോജക മണ്ഡലത്തിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്‍റെ പ്രചാരണത്തിനെ  വിമര്‍ശിച്ച ദീപ നിശാന്തിന് വി ടി ബല്‍റാം എംഎല്‍എയുടെ പരോക്ഷ വിമര്‍ശനം. 

VT Balram mock deepa nisanth
Author
Alathur, First Published Mar 26, 2019, 11:24 PM IST

ആലത്തൂര്‍: ആലത്തൂർ‌ നിയോജക മണ്ഡലത്തിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്‍റെ പ്രചാരണത്തിനെ  വിമര്‍ശിച്ച ദീപ നിശാന്തിന് വി ടി ബല്‍റാം എംഎല്‍എയുടെ പരോക്ഷ വിമര്‍ശനം. ആലത്തൂരില്‍ മാന്യമായ ഒരു ഭൂരിപക്ഷത്തിലെങ്കിലും തോല്‍ക്കാന്‍ പി കെ ബിജു ചിലരോട്  ഏപ്രില്‍ 23 വരെ ആത്മനിയന്ത്രണം പാലിക്കാന്‍ ആവശ്യപ്പെടണമെന്നാണ് ബല്‍റാമിന്‍റെ പരിഹാസം. ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി കെ ബിജുവിന്‍റേത് ഇത് മൂന്നാം അങ്കമാണ്. സിപിഎം അനായാസമായി വിജയിക്കുമെന്ന് ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു ആലത്തൂർ. എന്നാൽ വേറിട്ട പ്രചാരണ ശൈലിയുമായി രമ്യാ ഹരിദാസും മത്സരത്തിനിറങ്ങിയതോടെ മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിലാണ്. 

ഇതിനിടെയാണ് രമ്യാ ഹരിദാസിന്‍റെ വേറിട്ട പ്രചാരണത്തെ ദീപ വിമര്‍ശിച്ചത്. ''സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു, ഡാൻസ് കളിക്കുന്നു എന്നതൊന്നുമല്ല ഇവിടെ വിഷയമാക്കേണ്ടത്. അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പല്ല നടക്കുന്നത് എന്ന സാമാന്യ ബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണ'മെന്നുമായിരുന്നു ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് വിവാദമായതോടെ നിരവധി പേര്‍ വിമര്‍ശനവുമായിഎത്തിയിരുന്നു.

വി ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയ പി കെ ബിജു, കുറച്ച് കാലമായി താങ്കളെ പരിചയമുള്ളതിനാൽ സ്നേഹം കൊണ്ട് പറയുകയാ, നിങ്ങൾക്ക് വേണ്ടിയെന്ന മട്ടിൽ ഇറങ്ങിയിരിക്കുന്ന ചിലരോട് ഏപ്രിൽ 23 വരെ ആത്മനിയന്ത്രണം പാലിക്കാനാവശ്യപ്പെട്ടാൽ നിങ്ങൾക്ക് മാന്യമായ ഒരു ഭൂരിപക്ഷത്തിലെങ്കിലും തോൽക്കാം.

Follow Us:
Download App:
  • android
  • ios