വിവിപാറ്റ് വിധി സ്ഥാനാർത്ഥികൾ കണക്കിലെടുത്തെ തീരു എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: വോട്ടെണ്ണലിനിടെ വോട്ടിംഗ്‌ മെഷിനിലെ വോട്ടും വിവി പാറ്റും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ വിവി പാറ്റിലെ വോട്ടുകളായിരിക്കും കണക്കിലെടുക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇതിൽ ആശയക്കുഴപ്പത്തിന്‍റെ കാര്യം ഇല്ല. വിവിപാറ്റ് വിധി സ്ഥാനാർത്ഥികൾ കണക്കിലെടുത്തെ തീരു എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. 

വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായും ടിക്കാറാം മീണ അറിയിച്ചു.140 അഡീഷണൽ റിട്ടേണിംഗ് ഓഫീസർമാരെ കൂടി നിയോഗിച്ചിട്ടുണ്ട്. പോളിംഗ് ദിവസം 7 വോട്ടിംഗ് മെഷീനുകളിലെ മോക് പോളിംഗ് ഡാറ്റ നീക്കാത്തത് വലിയ വിവാദം ആയിരുന്നു. ഇത് അവസാനം എണ്ണാനാണ് തീരുമാനം. 

വിവിപാറ്റുകൾ വരെ എണ്ണിത്തീർത്ത് വൈകിട്ട് 7 മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനാകുമെന്ന് പ്രതീക്ഷയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. തിടുക്കം വേണ്ടെന്നും കൃത്യതക്ക് പ്രാധാന്യം നൽകണമെന്നും റിട്ടേണിംഗ് ഓഫിസർമാർക്ക് പ്രത്യേക നിർദ്ദേശവും നൽകിയിട്ടുണ്ട്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.