പിണറായി സര്‍ക്കാരിന്‍റെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണ് തീരുമാനമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. 

മലപ്പുറം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മൂന്ന് വര്‍ഷത്തെ ഭരണം കൂടി വിലയിരുത്തിയാണ് യുഡിഎഫിന് വോട്ടു നല്‍കാന്‍ തീരുമാനിച്ചതെന്ന് ഹമീദ് വാണിയമ്പലം വ്യക്തമാക്കി.