Asianet News MalayalamAsianet News Malayalam

2019 ലോക്സഭാ തെരഞ്ഞെടുപ്പ്; കന്നിവോട്ടർമാരിൽ പശ്ചിമബം​ഗാൾ മുന്നിൽ

ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തെ കന്നിവോട്ടർമാരിൽ പശ്ചിമബം​ഗാൾ മുന്നിൽ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 20.1 ലക്ഷം കന്നിവോട്ടർമാരാണ് പശ്ചിമബം​ഗാളിലുള്ളത്. 

West Bengal Has Maximum First-Time Voters
Author
West Bengal, First Published Mar 17, 2019, 1:03 PM IST

ദില്ലി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തെ കന്നിവോട്ടർമാരിൽ പശ്ചിമബം​ഗാൾ മുന്നിൽ. ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പിന്നിലാക്കിയാണ് പശ്ചിമബം​ഗാൾ ഒന്നാമതെത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 20.1 ലക്ഷം കന്നിവോട്ടർമാരാണ് പശ്ചിമബം​ഗാളിലുള്ളത്.

ഉത്തർപ്രദേശാണ് രണ്ടാം സ്ഥാനത്ത്. 16.7 ലക്ഷം കന്നിവോട്ടർമാരാണ് ഉത്തർപ്രദേശിലുള്ളത്.13.6 ലക്ഷം കന്നിവോട്ടർമാരുള്ള മധ്യപ്രദേശാണ് മൂന്നാം സ്ഥാനത്ത്. രാജസ്ഥാൻ (12.8 ലക്ഷം), മഹാരാഷ്ട്ര (11.9 ലക്ഷം), തമിഴ്നാട് (8.9 ലക്ഷം), ആന്ധ്രപ്രദേശ് (5.3 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കന്നിവോട്ടർമാർ. 

Follow Us:
Download App:
  • android
  • ios