Asianet News MalayalamAsianet News Malayalam

രാഷ്ട്രീയത്തിൽ ചേരുകയാണെങ്കിൽ വഡോദരയിൽ നിന്ന് മത്സരിക്കും; വിവേക് ​​ഒബ്രോയി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന ‘പി​എം ന​രേ​ന്ദ്ര മോ​ദി’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പറുൾ സർവകലാശാലയിലെ വിദ്യാർഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിൽ വിവേക് ​​ഒബ്രോയിയാണ് മോദിയെ അവതരിപ്പിക്കുന്നത്.  

will contest from Vadodara if he joins politics says Vivek Oberoi
Author
New Delhi, First Published Apr 6, 2019, 11:47 PM IST

ദില്ലി: രാഷ്ട്രീയത്തിൽ ചേരുകയാണെങ്കിൽ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വഡോദരയിൽ നിന്ന് മത്സരിക്കുമെന്ന് ബോളിവുഡ് താരം വിവേക് ​​ഒബ്രോയി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന ‘പി​എം ന​രേ​ന്ദ്ര മോ​ദി’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പറുൾ സർവകലാശാലയിലെ വിദ്യാർഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിൽ വിവേക് ​​ഒബ്രോയിയാണ് മോദിയെ അവതരിപ്പിക്കുന്നത്.  

രാഷ്ട്രീയത്തിൽ പ്രവേശിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിവേക് ഒബ്രോയി. രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കിൽ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വഡോദരയിൽ നിന്ന് മത്സരിക്കും. തെരഞ്ഞെടുപ്പിൽ വഡോദരയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ചപ്പോൾ ഇവിടുത്തെ ജനങ്ങൾ അദ്ദേഹത്തിന് നൽകിയ സ്നേഹവും വാത്സല്യവുമാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഈ ​മാ​സം 12-ന് ​റി​ലീ​സിനെത്തുന്ന ചിത്രത്തെക്കുറിച്ചും വിവേക് സംസാരിച്ചു. പ്രധാനമന്ത്രിയുടെ ശരീരഭാഷയും സംസാരിക്കുന്ന രീതിയും പി​എം ന​രേ​ന്ദ്ര മോ​ദിയിലെ കഥാപാത്രം അവതരിപ്പിക്കുന്നതിനായി നിരീക്ഷിച്ചിരുന്നു. ചിത്രത്തിലെ കഥാപാത്രമാകാൻ വേണ്ടി 16 ദിവസമെടുത്തു. ഒരു രാജ്യത്തെ പ്രധാനമന്ത്രിയായ, ലോകത്തിലെ ഏറ്റവും വലിയ നേതാക്കളിൽ ഒരാളുടെ കഥ പറയുന്ന വളരെ പ്രചോദനദായകമായ ചിത്രമാണിതെന്നും വിവേക് പറഞ്ഞു.   
 
പി​എം ന​രേ​ന്ദ്ര മോ​ദി പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ആരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രം​ഗത്തെത്തിയിരുന്നു. ചിത്രം സ്റ്റേ ചെയ്യണമെന്നും ലോക്സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നത് വരെ ചിത്രം ബാന്‍ ചെയ്യണമെന്നും കാണിച്ച് പാർട്ടികൾ സുപ്രീം കോടതിയിൽ ഹരജി നൽകിയിരുന്നു. 

Follow Us:
Download App:
  • android
  • ios