തൃശൂര്‍: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പിക്കുമെന്ന് ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള വയനാട്ടില്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മത്സരം താനും രാഹുലും തമ്മിലെന്ന് തുഷാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

വയനാട്ടിൽ തുഷാർ വെള്ളാപ്പള്ളി എൻഡിഎ സ്ഥാനാർത്ഥിയാവുമെന്ന്  ബിജെപി അധ്യക്ഷൻ അമിത് ഷാ ട്വിറ്ററിലൂടെയാണ് പ്രഖ്യാപിച്ചത് .

തുഷാറിന് നൽകിയിരുന്ന തൃശ്ശൂർ സീറ്റ് ബിജെപി ഏറ്റെടുക്കാനാണ് സാധ്യത. തൃശ്ശൂരിലേക്ക് എം ടി രമേശിനെ പരിഗണിച്ചിരുന്നെങ്കിലും താൽപര്യമില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുകയാണ്. ടോം വടക്കന്‍റെ പേരും പരിഗണനയിലുണ്ട്. ബിജെപി ദേശീയ നേതൃത്വമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. 

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോഴും രാഹുലിന്‍റെ തീരുമാനം അനുസരിച്ച് ഇക്കാര്യത്തിൽ ഭേദഗതി ഉണ്ടാകുമെന്ന് എൻഡിഎ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.