വടകരയിൽ യുഡിഎഫിന് വോട്ട് ചെയ്യുന്ന ആർഎംപി മറ്റ് മണ്ഡലങ്ങളിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാൻ മണ്ഡലം കമ്മിറ്റികൾക്ക് അധികാരം നൽകി.

വടകര: ലോക്സഭ തെരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങളിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് ആർഎംപി പിന്മാറി. പി ജയരാജനെ തോൽപ്പിക്കാനായി വടകരയിൽ യുഡിഎഫിന് പിന്തുണ നൽകാൻ ആർഎംപി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ജയരാജന്‍റെ സ്ഥാനാ‌ർത്ഥിത്വത്തോട് കൂടി മണ്ഡലത്തിലെ മറ്റ് രാഷ്ട്രീയ സാഹചര്യങ്ങൾ അപ്രസക്തമായെന്നും ഏതു വിധേനയും പി ജയരാജന്‍റെ തോൽവി ഉറപ്പാക്കേണ്ട ബാധ്യത ആർഎംപിക്കുണ്ടെന്നും എൻ വേണു വിശദീകരിച്ചു. വടകരയിൽ യുഡിഎഫിന് വോട്ട് ചെയ്യുന്ന ആർഎംപി മറ്റ് മണ്ഡലങ്ങളിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാൻ മണ്ഡലം കമ്മിറ്റികൾക്ക് അധികാരം നൽകി.

രണ്ടായിരത്തോളം വോട്ടാണ് ആര്‍എംപിക്ക് വടകര ലോകസഭ മണ്ഡലത്തിലുള്ളത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആര്‍എംപി പ്രധാനമായും പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് പി ജയരാജനെയായിരുന്നു. കുഞ്ഞനന്തന്‍റെ പങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. യുഡിഎഫ് സര്‍ക്കാര്‍ കേസന്വേഷണം ചുരുട്ടിക്കെട്ടിയത് ജയരാജനെ രക്ഷിക്കാനായിരുന്നുവെന്ന് ആര്‍എംപി ഇപ്പോഴുമാരോപിക്കുന്നുണ്ട്. ഈ ആരോപണം നിലനിൽക്കെയാണ് യുഡിഎഫിന് പിന്തുണ നൽകാനുള്ള തീരുമാനം.