വിജയ പ്രതീക്ഷയെ കുറിച്ച് ഇടക്കിടെ ചോദിക്കുന്നതെന്തിനാണ് ? ജയിക്കുമെന്ന് ഉറപ്പാണെന്ന് തിരുവനന്തപുരത്തെ ഇടത് സ്ഥാനാര്‍ത്ഥി സി ദിവാകരൻ. 

തിരുവനന്തപുരം: ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ വിജയം ഉറപ്പാണെന്ന് ഇടത് സ്ഥാനാര്‍ത്ഥി സി ദാവാകരൻ. എന്താണ് പ്രതീക്ഷിക്കുന്നതെന്ന ചോദ്യങ്ങൾക്ക് പോലും പ്രസക്തിയില്ല. ജയിക്കുമെന്ന് ഉറപ്പാണെന്നും സ്ഥാനാര്‍ത്ഥിയായ സമയം മുതൽ ഇത് പറയുന്നതാണെന്നും സി ദിവാകരൻ പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തന്‍റെ ഇത്രനാളത്തെ രാഷ്ട്രീയ ജീവിതം, തിരുവനന്തപുരത്തുകാരനാണ്, പൊതുപ്രവര്‍ത്തന പരിചയം ഇതെല്ലാം അനുകൂല ഘടകങ്ങളാണ്. ഒരു ഘടകവും വെല്ലുവിളിയായി പ്രചാരണ ഘട്ടത്തിൽ അനുഭവപ്പെട്ടിട്ടില്ലെന്നും സി ദിവാകരൻ പറഞ്ഞു.

കൊട്ടിക്കലാശത്തിന്‍റെ ഭാഗമായി മണ്ഡലത്തിലുടനീളം വാഹന പ്രചാരണമാണ് ലക്ഷ്യമിടുന്നതെന്നും സി ദിവാകരൻ പറഞ്ഞു.