Asianet News MalayalamAsianet News Malayalam

'വിജയരാഘവനെതിരെ കേസെടുത്തു, അന്വേഷിക്കുന്നു': രമ്യയുടെ പരാമര്‍ശം ശരിയായില്ലെന്നും എം സി ജോസഫൈൻ

രമ്യയ്ക്ക് എതിരെ പരാമർശം ഉയർന്നതിന് പിന്നാലെ തന്നെ വനിത കമ്മീഷൻ കേസെടുത്തു. എന്നാല്‍ പരാതി പോലും നല്‍കാത്ത; കേസെടുത്തിട്ടിണ്ടോ എന്നന്വേഷിക്കാത്ത, രമ്യയുടെ പരാമര്‍ശം ശരിയായില്ല

women commission chairperson mc josephine against remya haridas
Author
Thiruvananthapuram, First Published May 28, 2019, 2:09 PM IST

കൊച്ചി: രമ്യ ഹരിദാസിനെതിരായ എ വിജയരാഘവന്‍റെ പരാമർശത്തില്‍ വനിത കമ്മീഷൻ കേസെടുത്തോ എന്ന ചോദ്യത്തോട് രോഷത്തോടെ പ്രതികരിച്ച് വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈൻ. ഇതുവരെ പരാതി നല്‍കാത്ത രമ്യ ഹരിദാസ് വനിത കമ്മീഷനെതിരെ നടത്തിയ പരാമര്‍ശത്തിലൂടെ രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണെന്നും എം സി ജോസഫൈൻ പറഞ്ഞു. 

രമ്യയ്ക്ക് എതിരെ പരാമർശം ഉയർന്നതിന് പിന്നാലെ തന്നെ വനിത കമ്മീഷൻ കേസെടുത്തു. എ വിജയരാഘവനെ പ്രതി ചേർത്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ കേസെടുത്തോ എന്ന് പോലും അന്വേഷിക്കാതെ രമ്യ വനിത കമ്മീഷനെതിരെ പ്രതികരിച്ചത് ശരിയായില്ലെന്നും എംസി ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു. 

വനിത കമ്മീഷൻ  രാഷ്ട്രീയത്തിനതീതമായി ചിന്തിക്കണമെന്നും രമ്യ ഹരിദാസ് പറഞ്ഞിരുന്നു. എൽഡിഎഫ് കൺവീന‍ർ എ വിജയരാഘവന്‍റെ പരാമർശം തെറ്റായിരുന്നെന്ന് വൈകിയെങ്കിലും  സിപിഎം തിരിച്ചറിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചതിനൊപ്പമായിരുന്നു രമ്യ ഹരിദാസ് വനിത കമ്മീഷനെതിരായ പരാമ‍ർശം നടത്തിയത്.  വിജയരാഘവന്‍റെ പരാമർശം തെരഞ്ഞെടുപ്പിൽ ബാധിച്ചുവെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios