നൂറിൽ താഴെ ആളുകൾ മാത്രമാണ് യോഗി ആദിത്യനാഥ് സംസാരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. സദസ്സിൽ നിരത്തിയിട്ട ഒഴിഞ്ഞ കസേരകൾ നോക്കിയായിരുന്നു സിറ്റിങ് എംപി ഹേമാ മാലിനിക്ക് വേണ്ടി യോഗി ആദിത്യനാഥ് വോട്ട് ചോദിച്ചത്.
മധുര: ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന നടി ഹേമാ മാലിനിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വൻതിരിച്ചടി. നൂറിൽ താഴെ ആളുകൾ മാത്രമാണ് യോഗി ആദിത്യനാഥ് സംസാരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. സദസ്സിൽ നിരത്തിയിട്ട ഒഴിഞ്ഞ കസേരകൾ നോക്കിയായിരുന്നു സിറ്റിങ് എംപി ഹേമാ മാലിനിക്ക് വേണ്ടി യോഗി ആദിത്യനാഥ് വോട്ട് ചോദിച്ചത്.
ഹേമാ മാലിനിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് വന്‍ ജനാവലിയുണ്ടാവുമെന്ന് കരുതിയെങ്കിലും സദസ്സില്‍ ആളുകള്‍ വളരെ കുറവായിരുന്നു. ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണ് സദസ്സിന്റെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരുന്നത്. രണ്ടായിരം കസേരകളാണ് പരിപാടിക്കായി പാര്‍ട്ടി ഏര്‍പ്പെടുത്തിയിരുന്നത്. 10000 ആളുകള്‍ എത്തിച്ചേരുമെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്ന് ലഖ്നൗവിലെ ഒരു ബിജെപി നേതാവ് പറഞ്ഞതായി ദേശീയമാധ്യമമായ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
