Asianet News MalayalamAsianet News Malayalam

അഖിലേഷ് യാദവ് ഗുണ്ടകളുടെ തലവനെന്ന് യോഗി ആദിത്യനാഥ്

എസ്പി-ബിഎസ്പിയും കോണ്‍ഗ്രസും അവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി തീവ്രവാദം വളര്‍ത്തുകയാണ് ചെയ്യുന്നത്. അസംഗര്‍ഹിന്‍റെ അവസ്ഥയും പരിതാപകരമാണെന്നും യോഗി

yogi call akhilesh yadav head of goons
Author
Azamgarh, First Published May 11, 2019, 9:00 AM IST

അസംഗര്‍ഹ്: സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഗുണ്ടകളുടെ തലവനാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഖിലേഷിനൊപ്പമുള്ള മായാവതി തെരഞ്ഞെടുപ്പ് ഫലം 23ന് വന്ന ശേഷം ഇത് മനസിലാക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ലക്ഷ്യവച്ച് അഖിലേഷ് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു.

പക്ഷേ, എന്തൊക്കെ ചെയ്താലും ഗുണ്ടകളെ നിലയ്ക്കു നിര്‍ത്താന്‍ തനിക്കറിയാമെന്നും അസംഗര്‍ഹിലെ ബിജെപി റാലിയില്‍ യോഗി ആദ്യനാഥ് പറഞ്ഞു. മുലായം സിംഗിന്‍റെ മണ്ഡലമായിരുന്ന അസംഗര്‍ഹില്‍ നിന്ന് ഇത്തവണ അഖിലേഷ് യാദവാണ് ജനവിധി തേടുന്നത്. എസ്പി-ബിഎസ്പിയും കോണ്‍ഗ്രസും അവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി തീവ്രവാദം വളര്‍ത്തുകയാണ് ചെയ്യുന്നത്.

അസംഗര്‍ഹിന്‍റെ അവസ്ഥയും പരിതാപകരമാണ്. ബാറ്റ്‍ല ഹൗസ് ആക്രമണത്തിന് ശേഷം അസംഗര്‍ഹില്‍ നിന്നുള്ള യുവാക്കള്‍ക്ക് ആരും ജോലി നല്‍കുന്നില്ല. ഒരു മുറി പോലും വാടകയ്ക്ക് ലഭിക്കാതെ സാഹചര്യമാണ്. ഇപ്പോള്‍ അതേ പാര്‍ട്ടികള്‍ വീണ്ടും ജാതിരാഷ്ട്രീയം പറഞ്ഞ് എത്തിയിട്ടുണ്ട്. ഗുണ്ടകളുടെ തലവനും ബോജ്പുരിയുടെ അഭിമാനവും തമ്മിലുള്ള മത്സരമാണ് അസംഗര്‍ഹില്‍ നടക്കുന്നതെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios