Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ യുവാവിന്റെ വക 'രക്തം കൊണ്ടെഴുതിയ കത്ത്‌'!

രാജീവ്‌ ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുനില്‍ക്കണമെന്ന്‌ മോദിയെ ഉപദേശിക്കണമെന്നാവശ്യപ്പെട്ടാണ്‌ കത്ത്‌.

young man from Amethi has sent a letter written in blood to the Election Commission
Author
Amethi, First Published May 8, 2019, 2:01 PM IST

അമേത്തി: മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയെക്കുറിച്ചുള്ള വിവാദപരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ യുവാവ്‌ കത്തെഴുതി. രാജീവ്‌ ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുനില്‍ക്കണമെന്ന്‌ മോദിയെ ഉപദേശിക്കണമെന്നാവശ്യപ്പെട്ടാണ്‌ കത്ത്‌. വെറും കത്തല്ല, സ്വന്തം രക്തം കൊണ്ടെഴുതിയ കത്ത്‌!

മനോജ്‌ കാശ്യപ്‌ എന്ന യുവാവാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ രക്തത്തിലെഴുതിയ കത്തയച്ചത്‌. രാജീവ്‌ ഗാന്ധിക്കെതിരായ മോദിയുടെ പരാമര്‍ശം തന്നെ ഞെട്ടിച്ചെന്നാണ്‌ മനോജ്‌ കത്തില്‍ പറഞ്ഞിരിക്കുന്നത്‌. രാജീവ്‌ ഗാന്ധിയാണ്‌ വോട്ടിംഗ്‌ പ്രായം 18 ആക്കി കുറച്ചത്‌. പഞ്ചായത്തിരാജ്‌ സംവിധാനം കൊണ്ടുവന്നതും രാജ്യത്ത്‌ കമ്പ്യൂട്ടര്‍ വിപ്ലവത്തിന്‌ തുടക്കമിട്ടതും അദ്ദേഹമാണ്‌. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും രാജീവ്‌ ഗാന്ധിയെ പുകഴ്‌ത്തി ലേഖനം എഴുതിയിട്ടുണ്ട്‌. രാജീവ്‌ ഗാന്ധിയെ അപമാനിക്കുന്നവരെ അദ്ദേഹത്തിന്റെ ഘാതകര്‍ക്ക്‌ സമാനമായി കാണാനേ അമേത്തിയിലെ ജനങ്ങള്‍ക്കാകൂ എന്നും മനോജ്‌ കാശ്യപ്‌ കത്തില്‍ പറഞ്ഞിട്ടുണ്ട്‌.

രാജീവ്‌ ഗാന്ധി അമേത്തിയിലെയും ഇന്ത്യയിലാകെയുമുള്ള ജനഹൃദയങ്ങളില്‍ ഇപ്പോഴും ജീവിക്കുന്ന നേതാവാണ്‌. അദ്ദേഹത്തിനെതിരായി ഇനിയൊരു വാക്കുപോലും മോദി പറയരുതെന്നും മനോജ്‌ അഭിപ്രായപ്പെടുന്നു. രാജീവ്‌ ഗാന്ധി മരിച്ചത്‌ അഴിമതിക്കാരനായ നേതാവായി ആണെന്നായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം.

Follow Us:
Download App:
  • android
  • ios