Asianet News MalayalamAsianet News Malayalam

ഡിജിറ്റല്‍ ഇന്ത്യ മിന്നിത്തിളങ്ങുന്നു; യുപിഐ ഇടപാടുകളില്‍ വൻ വർധന

നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റൽ പണമിടപാടുകളിൽ ക്രമമായ വളർച്ചയുണ്ടാകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പുതിയ സാഹചര്യത്തിൽ യുപിഐ സംവിധാനങ്ങളുടെ പ്രചാരം വർധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്

1 billion transactions using upi in december
Author
Delhi, First Published Jan 4, 2020, 5:01 PM IST

ദില്ലി: ഡിസംബറിൽ രാജ്യമൊട്ടാകെ നടന്നത് 2.02 ലക്ഷം കൊടി രൂപയുടെ യുപിഐ ഇടപാടുകളെന്ന് കണക്ക്. 1.3 ബില്യണ് ഇടപാടുകളാണ് ആകെ നടന്നത്‌. 2018 ഡിസംബറിനെ അപേക്ഷിച്ച് ഇടപാടുകളിൽ 111 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. 

ഒക്ടോബറിൽ ഉണ്ടായതിനെക്കാൾ ഏഴ് ശതമാനം ഇടപാടുകളുടെ വർധനവാണ് ഡിസംബറിൽ ഉണ്ടായത്. നവംബറിൽ 1.89 ലക്ഷം കോടി രൂപയുടെ ഇടപാടായിരുന്നു നടന്നത്. നിലവിൽ 149 ബാങ്കുകൾ അവരുടെ സ്വന്തം യുപിഐ ട്രാൻസാക്ഷൻ ആപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്.

നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റൽ പണമിടപാടുകളിൽ ക്രമമായ വളർച്ചയുണ്ടാകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പുതിയ സാഹചര്യത്തിൽ യുപിഐ സംവിധാനങ്ങളുടെ പ്രചാരം വർധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ പടിയെന്നോണം രാജ്യത്തു 50 കോടി വിറ്റുവരവുള്ള സ്ഥാപനങ്ങളോട് നിർബന്ധമായും യുപിഐ പണമിടപാട് സൗകര്യം ഏർപ്പെടുത്താൻ കേന്ദ്രം നിർദ്ദേശം നൽകി.

ഇനിമുതല്‍ ഭീം യുപിഐ വഴി ഫാസ്ടാഗുകള്‍ റീചാര്‍ജ് ചെയ്യാം; റീചാര്‍ജിംഗ് ഈ രീതിയില്‍

ഇന്ത്യയെ കണ്ട് പഠിക്കണമെന്ന് അമേരിക്കൻ ഫെഡറൽ റിസർവിനോട് ഗൂഗിൾ

എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ പണം തിരികെ ലഭിച്ചില്ലെങ്കില്‍ ഇനി 'പിഴ'; ബാങ്കുകള്‍ക്ക് നിര്‍ദ്ദേശവുമായി ആര്‍ബിഐ

Follow Us:
Download App:
  • android
  • ios