Asianet News MalayalamAsianet News Malayalam

മ്യുച്ചൽ ഫണ്ട് എസ്ഐപി: നേട്ടം ഉറപ്പാക്കാനുള്ള വഴികൾ ഇതാ

എസ്ഐപി  മ്യൂച്വൽ ഫണ്ടുകൾ ഉപയോഗിച്ച് പരമാവധി വരുമാനം നേടുന്നതിനുള്ള  വഴികളിതാ ഇതാ:
 

10 Tips for Maximising Returns with SIP Mutual Funds
Author
First Published Nov 15, 2023, 5:22 PM IST

രു മ്യൂച്വൽ ഫണ്ട് സ്കീമിൽ സ്ഥിരമായി - മാസത്തിലോ ത്രൈമാസത്തിലോ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി . ഒരു നിക്ഷേപകന് എല്ലാ മാസവും അല്ലെങ്കിൽ ത്രൈമാസവും തിരഞ്ഞെടുത്ത സ്കീമിൽ മുൻകൂട്ടി നിശ്ചയിച്ച നിശ്ചിത തുക നിക്ഷേപിക്കാം. നിക്ഷേപ ആവശ്യങ്ങളും സാമ്പത്തിക സ്ഥിതിയും അനുസരിച്ച് നിങ്ങൾക്ക് എത്ര തുകയും തിരഞ്ഞെടുക്കാം.  കുറഞ്ഞത് 500 രൂപ മുതൽമുടക്കിൽ എസ്ഐപി ആരംഭിക്കാം. എസ്ഐപി തുകയ്ക്ക് ഉയർന്ന പരിധിയില്ല.

എസ്ഐപി  മ്യൂച്വൽ ഫണ്ടുകൾ ഉപയോഗിച്ച് പരമാവധി വരുമാനം നേടുന്നതിനുള്ള  വഴികളിതാ ഇതാ:

 ALSO READ: റെക്കോർഡ്, ദീപാവലിക്ക് വിറ്റത് 525 കോടിയുടെ മദ്യം; ദില്ലിയില്‍ വൻ കുതിപ്പ്

നേരത്തെ ആരംഭിക്കുക: സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ എത്ര നേരത്തെ ആരംഭിക്കുന്നുവോ അത്രയും നല്ലതാണ്. എത്രയും പെട്ടെന്ന് നിക്ഷേപം ആരംഭിക്കുന്നത് കൂട്ടുപലിശയുടെ നേട്ടം പ്രയോജനപ്പെടുത്തുന്നതിന് നിർണായകമാണ്.  ചെറിയ തുകയാണെങ്കിൽ പേലും  നേരത്തെ ആരംഭിച്ചാൽ, ദീർഘകാലാടിസ്ഥാനത്തിൽ  മികച്ച നേട്ടം കൈവരിക്കാം
 
പതിവായി നിക്ഷേപിക്കുക:  സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് അച്ചടക്കം. മാസത്തിലായാലും ത്രൈമാസത്തിലായാലും ഒരു നിശ്ചിത തുക സ്ഥിരമായി നിക്ഷേപിക്കുമെന്ന് ഉറപ്പാക്കുക.  

ശരിയായ ഫണ്ട് തിരഞ്ഞെടുക്കുക: വരുമാനം വർദ്ധിപ്പിക്കുന്നതിന് ശരിയായ മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുന്നത് നിർണായകമാണ്.  നിക്ഷേപ ലക്ഷ്യങ്ങൾ, റിസ്ക്  എന്നിവയുമായി പൊരുത്തപ്പെടുന്ന ഒരു മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.  
 
എസ്ഐപി തുകകൾ വർദ്ധിപ്പിക്കുക:  വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച്, എസ്ഐപികളിൽ നിക്ഷേപിക്കുന്ന തുകയും വർദ്ധിപ്പിക്കുന്നത് പരിഗണിക്കുക. സമ്പത്ത് സൃഷ്ടിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ മാർഗമാണിത്.  

 ALSO READ: വായ്‌പ ഇനി എളുപ്പം; 30 ദിവസത്തിനുള്ളിൽ ക്രെഡിറ്റ് സ്കോർ ഉയർത്താം

 പോർട്ട്‌ഫോളിയോ നിരീക്ഷിക്കുക: നിങ്ങളുടെ നിക്ഷേപങ്ങളുടെ പ്രകടനം പതിവായി നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ   പോർട്ട്‌ഫോളിയോയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുക.  

നിക്ഷേപ ലക്ഷ്യം:   മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ലക്ഷ്യം പ്രധാനമാണ്.   ദീർഘകാല ലക്ഷ്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു നിക്ഷേപമാണ് എസ്ഐപി.  എപ്പോൾ വേണമെങ്കിലും  നിക്ഷേപങ്ങൾ  പിൻവലിക്കാൻ കഴിയുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ആയിരിക്കണം നിക്ഷേപം. ദീർഘകാലത്തേക്കുള്ള നിക്ഷേപം വിപണിയിലെ ചാഞ്ചാട്ടം ഒഴിവാക്കാനും   പ്രയോജനം നേടാനും സഹായിക്കുന്നു.  

എസ്‌ഐ‌പി റിട്ടേൺ കാൽക്കുലേറ്റർ:    നിങ്ങളുടെ നിക്ഷേപം, തിരഞ്ഞെടുത്ത ഫണ്ടുകൾ,  മുൻ കാലത്തെ എസ്ഐപിയുടെ പ്രകടനം, പ്രതീക്ഷിക്കുന്ന റിട്ടേൺ  എന്നിവയെ അടിസ്ഥാനമാക്കി കാലക്രമേണ നിങ്ങളുടെ നിക്ഷേപങ്ങൾ എങ്ങനെ വളരുമെന്ന് കണക്കാക്കാൻ ഒരു എസ്ഐപി റിട്ടേൺ കാൽക്കുലേറ്റർ  സഹായിക്കും.

നിയമപ്രകാരമുള്ള മുന്നറിയിപ്പ്:  മ്യൂച്വൽ ഫണ്ടുകൾ മാർക്കറ്റിലെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നിക്ഷേപം നടത്തുന്നതിന് മുന്നോടിയായി ശ്രദ്ധാപൂർവ്വം വായിക്കുക.

Follow Us:
Download App:
  • android
  • ios