ഒറ്റയടിക്ക് വലിയ തുക നിക്ഷേപിക്കാന്‍ സാധിക്കാത്തവര്‍ക്ക് ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍ സിപ് ഒരു മികച്ച മാര്‍ഗ്ഗമാണ്.
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്താന്‍ ഇന്ന് ഏറ്റവും പ്രചാരമുള്ള ഒരു മാര്‍ഗ്ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ സിപ് (SIP). ചിട്ടയായ നിക്ഷേപത്തിലൂടെ സമ്പത്ത് വളര്‍ത്താന്‍ സിപ് നിങ്ങളെ സഹായിക്കുന്നു. കേവലം 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാമെന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കനുസരിച്ച് എത്ര തുക വേണം, എത്ര കാലം നിക്ഷേപിക്കണം എന്നൊക്കെ തീരുമാനിക്കാന്‍ സിപ്പിലൂടെ സാധിക്കും.
ഒറ്റയടിക്ക് വലിയ തുക നിക്ഷേപിക്കാന്‍ സാധിക്കാത്തവര്‍ക്ക് ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍ സിപ് ഒരു മികച്ച മാര്‍ഗ്ഗമാണ്. എന്നാല്‍ ഇവിടെ ഒരു സാധാരണ സംശയമുണ്ട്; ദിവസവും ചെറിയ തുക നിക്ഷേപിക്കണോ അതോ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കണോ? ഉദാഹരണത്തിന്, ദിവസവും 100 രൂപ നിക്ഷേപിക്കുന്നതാണോ അതോ പ്രതിമാസം 3,000 രൂപ നിക്ഷേപിക്കുന്നതാണോ നല്ലതെന്ന സംശയം പലര്‍ക്കുമുണ്ട്.
പ്രതിദിന സിപ്പില്‍, എല്ലാ പ്രവൃത്തി ദിവസവും ഒരു ചെറിയ തുക മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നു. ഉദാഹരണത്തിന്, വിപണി തുറക്കുമ്പോള്‍ എല്ലാ ദിവസവും 100 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍, സാധാരണയായി ഒരു മാസം 20-22 പ്രവൃത്തി ദിവസങ്ങള്‍ ഉണ്ടാകും, അപ്പോള്‍ പ്രതിമാസം ഏകദേശം 2,200 രൂപ നിക്ഷേപിക്കും. മറ്റൊരു മാര്‍ഗ്ഗം, എല്ലാ മാസവും ഒരു നിശ്ചിത തീയതിയില്‍ 3,000 രൂപ നിക്ഷേപിക്കുക എന്നതാണ്.
പ്രതിദിനം 100 രൂപ നിക്ഷേപിച്ചാലും പ്രതിമാസം 3,000 രൂപ നിക്ഷേപിച്ചാലും നിങ്ങളുടെ പണം എങ്ങനെ വളരുമെന്ന് താഴെക്കൊടുക്കുന്നു:
പ്രതിദിനം 100 രൂപ നിക്ഷേപിക്കുമ്പോള്‍:
പ്രതിദിനം 100 രൂപ വീതം ഓരോ ട്രേഡിംഗ് ദിവസവും (പ്രതിമാസം ഏകദേശം 2,200 രൂപ) 20 വര്‍ഷത്തേക്ക് ശരാശരി 12% വാര്‍ഷിക വരുമാനം ലഭിക്കുന്നുവെന്ന് കരുതുക.
ആകെ നിക്ഷേപം: 5.28 ലക്ഷം രൂപ
ഏകദേശ വരുമാനം: 14.95 ലക്ഷം രൂപ
ആകെ തുക: ഏകദേശം 20.23 ലക്ഷം രൂപ
പ്രതിമാസം 3,000 രൂപ സിപ് ചെയ്യുമ്പോള്‍:
ഇതേ കാലയളവില്‍, പലിശ നിരക്കില്‍ മാറ്റമില്ലാതെ, പ്രതിമാസം 3,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങളുടെ പണം ഇങ്ങനെ വളരും:
ആകെ നിക്ഷേപം: 7.2 ലക്ഷം രൂപ
ഏകദേശ വരുമാനം: 20.39 ലക്ഷം രൂപ
ആകെ തുക: 27.59 ലക്ഷം രൂപ
ഈ രണ്ട് സാഹചര്യങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍, പ്രതിമാസം 3,000 രൂപയുടെ സിപ് വഴി നിങ്ങള്‍ക്ക് 1.92 ലക്ഷം രൂപ കൂടുതല്‍ നിക്ഷേപിക്കാന്‍ കഴിയുമെന്ന് കാണാം. ഇത് പ്രതിദിനം 100 രൂപ നിക്ഷേപിക്കുന്നതിനേക്കാള്‍ 5.44 ലക്ഷം രൂപ അധിക വരുമാനം നേടാന്‍ സഹായിക്കും.

