ബംഗളൂരു: മികച്ച ഓഫറുകളുമായി ആമസോൺ സമ്മർ സെയിൽ വരുന്നു. മെയ്‌ 4 മുതൽ 7വരെ ആമസോണ്‍ സമ്മര്‍ സെയില്‍ നടത്തുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.  പ്രൈം അംഗങ്ങൾക്ക് ഒരു ദിനം മുൻപേ മെയ്‌ 3 ഉച്ചക്ക് 12 മണിമുതൽ സെയിലിൽ പ്രവേശനം ലഭിക്കും.

സ്മാർട്ഫോണുകൾ , കൺസ്യൂമർ ഇലക്ട്രോണിക്സ് , ഫാഷൻ ഗൃഹോപകരണങ്ങൾ, ടിവികൾ , സ്പോർട്സ് ഫിറ്റ്നസ് ഉപകരണങ്ങൾ തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾ സമ്മർ വിൽപനയുടെ ഇളവുകളോടെ ഉപഭോക്താക്കൾക്ക്  സ്വന്തമാക്കാം. ആമസോൺ.ഇൻലൂടെ 100ലധികം ക്യാറ്റഗറികളുമായി 170 ദശലക്ഷം ഉൽപ്പന്നങ്ങളാണ് സമ്മർ സെയിലിനായി ഒരുക്കിയിരിക്കുന്നത്.

വൺപ്ലസ്, ആപ്പിൾ, സാംസങ്, റീൽമീ, ഒപ്പോ, ഷവോമി, ലിവൈസ്, ആരോ, ഹഷ് പപ്പീസ്, പ്യൂമ, ഫോസിൽ, ജെ ബി എൽ, ബോസ്,  വേൾപൂൾ, വോൾട്ടാസ്, ആമസോൺ എക്കോ ഡിവൈസുകൾ തുടങ്ങിയ നിരവധി ബ്രാൻഡുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാമെന്നാണ് കമ്പനി പറയുന്നത്. 

എസ്ബിഐ ഡെബിറ്റ് കാർഡുകൾ ക്രെഡിറ്റ്‌ കാർഡുകൾ എന്നിവ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 10ശതമാനം അധിക ക്യാഷ് ബാക്ക് ലഭിക്കും. ബജാജ് ഫിൻസേർവ് തിരഞ്ഞെടുക്കപ്പെട്ട ഡെബിറ്റ് കാർഡുകൾ ക്രെഡിറ്റ്‌ കാർഡുകൾ എന്നിവ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവക്ക് നോ-കോസ്റ്റ് ഇഎംഐ സൗകര്യം ലഭിക്കുമെന്നും അറിയിപ്പുണ്ട്.