ദുബായ്: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ- ഓപ്പറേറ്റീവ് ശൃംഖലയായ യൂണിയന്‍ യൂണിയൻ കോ-ഓപ്പിന്‍റെ 17 മത്തെ ശാഖ നാദ് അല്‍ ഷെബ- 2 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനിയുടെ വിപണി വിഹിതം വര്‍ധിപ്പിക്കാനുളള ശ്രമങ്ങളുടെ ഭാഗമായുളള വിപുലീകരണ നടപടികളാണ് ഇപ്പോള്‍ നടപ്പാക്കി വരുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെടുന്ന വ്യക്തികള്‍ക്കും അവര്‍ക്ക് ആവശ്യമുളള സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്ന തരത്തിലാണ് യൂണിയന്‍ യൂണിയൻ കോ-ഓപ്പിന്‍റെ പ്രവര്‍ത്തനം.

യൂണിയൻ കോ-ഓപ്പിന്‍റെ സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി ശാഖ ഉദ്ഘാടനം ചെയ്തു. ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ഹരീബ് മുഹമ്മദ് ബിന്‍ തഹാനി, പ്രോപ്പര്‍ട്ടീസ് ആന്‍ഡ് പ്രോജക്ട്സ് ഡിവിഷന്‍ ഡയറക്ടര്‍ മാദിയ അല്‍ മാരി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

യൂണിയന്‍ കോ-ഓപ്പിന്‍റെ പുതിയ ശാഖയിലൂടെ നാദ് അല്‍ ഷെബയിലെ ഉപഭോക്താക്കള്‍ക്കായി 33,000 ഉയര്‍ന്ന നിലവാരമുളള ഭക്ഷ്യ വസ്തുക്കളും മറ്റ് സാധനങ്ങളും ഞങ്ങള്‍ വില്‍പ്പനയ്ക്കെത്തിച്ചിട്ടുണ്ട്. കമ്പനിയുടെ മുഖ്യ ലക്ഷ്യങ്ങളായ സേവനം വിപുലീകരിക്കുന്നതിന്‍റെയും ബിസിനസ് വ്യാപനത്തിന്‍റെയും ഭാഗമായാണ് 17 മത്തെ ശാഖ നാദ് അല്‍ ഷെബയില്‍ സ്ഥാപിച്ചതെന്നും യൂണിയന്‍ കോ-ഓപ്പ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പറഞ്ഞു. പുതിയ ശാഖ ആഴ്ചയില്‍ ഏഴ് ദിവസവും രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കും.