Asianet News MalayalamAsianet News Malayalam

രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി നിർത്തിയിട്ട് രണ്ട് വർഷം !

2019 ഏപ്രിൽ മാസത്തിന് ശേഷം പുതിയ രണ്ടായിരം രൂപ നോട്ട് അച്ചടിച്ചിട്ടില്ല.

2000 rupee note not printing for last two years
Author
New Delhi, First Published Mar 16, 2021, 5:41 PM IST

ദില്ലി: രാജ്യത്ത് രണ്ടായിരം രൂപ നോട്ട് രണ്ട് വർഷമായി അച്ചടിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും മൂല്യമേറിയ കറൻസിയുടെ അച്ചടിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് മറുപടി നൽകിയത്.

2018 മാർച്ച് 30 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയിൽ 3362 ദശലക്ഷം 2000 രൂപ നോട്ടുകളാണ് വിതരണത്തിലുള്ളത്. എണ്ണത്തിന്റെ കണക്കിൽ 3.27 ശതമാനവും വിതരണത്തിലുള്ള കറൻസികളുടെ ആകെ മൂല്യത്തിന് 37.26 ശതമാനവും വരുമിത്. 2021 ഫെബ്രുവരി 26 ലെ കണക്ക് പ്രകാരം 2499 ദശലക്ഷം 2000 രൂപ നോട്ടുകൾ വിപണിയിലുണ്ട്. 

കറൻസി അച്ചടിക്കുന്ന കാര്യം കേന്ദ്രസർക്കാരാണ് റിസർവ് ബാങ്കുമായി ആലോചിച്ച് നടപ്പിലാക്കുന്നത്. രാജ്യത്തെ വിപണിയിൽ കറൻസികളുടെ ബാലൻസ് തെറ്റാതെ നോക്കുക പ്രധാനമാണെന്ന് കേന്ദ്രമന്ത്രി പറയുന്നു. 3542.991 ദശലക്ഷം 2000 നോട്ട് വിപണിയിലുണ്ടെന്നായിരുന്നു റിസർവ് ബാങ്ക് മുൻപ് പറഞ്ഞത്. 

2019 ഏപ്രിൽ മാസത്തിന് ശേഷം പുതിയ രണ്ടായിരം രൂപ നോട്ട് അച്ചടിച്ചിട്ടില്ല. കള്ളപ്പണം തടയുക, വിപണിയിലെ കറൻസി ബാലൻസിങ് നിലനിർത്തുക എന്നീ ലക്ഷ്യങ്ങളാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തിന് കാരണമെന്നാണ് കരുതുന്നത്. 

Follow Us:
Download App:
  • android
  • ios