Asianet News MalayalamAsianet News Malayalam

മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ; ഈ മൂന്ന് നിക്ഷേപ പദ്ധതികളെ അറിയാം

സാധാരണ പൗരന്മാരെ അപേക്ഷിച്ച് മുതിർന്ന പൗരന്മാർക്കാണ് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തിൽ വിവിധ തരത്തിലുള്ള ആർ‌ഡി സ്കീമുകൾ വിവിധ ബാങ്കുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇങ്ങനെ മുതിർന്ന പൗരന്മാർക്ക് 8% ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്ന 3 ബാങ്കുകളെ പരിചയപ്പെടാം.

3 recurring deposits  over 8 percentage returns to senior citizens
Author
First Published Sep 12, 2022, 3:46 PM IST

നിക്ഷേപകർക്ക് ഓരോ മാസവും ഇഷ്ടമുള്ള തുക നിക്ഷേപിക്കാനും എളുപ്പത്തിൽ പണം സമ്പാദിക്കാനും സൗകര്യമൊരുക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ് റിക്കറിംഗ് ഡിപ്പോസിറ്റ്. ഇന്ത്യയിലെ മിക്ക ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും 6 മാസം മുതൽ 10 വർഷം വരെയുള്ള  കാലാവധിയിൽ  റിക്കറിംഗ് ഡിപ്പോസിറ്റ് വാഗ്ദാനം ചെയ്യുന്നു. സാധാരണയായി ഒരു റിക്കറിംഗ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക് 5.00% മുതൽ 7.85% വരെയാണ്.

സ്ഥിരമായ റിട്ടേൺ നിരക്ക് നൽകുന്ന റിക്കറിംഗ് ഡെപ്പോസിറ്റുകൾ  മ്യൂച്വൽ ഫണ്ട് എസ്‌ഐ‌പികൾക്ക് സമാനമായി പ്രതിമാസ അടിസ്ഥാനത്തിൽ നിക്ഷേപം നടത്താൻ നിക്ഷേപകരെ അനുവദിക്കുകയും ചെയ്യുന്നു. 

Read Also:ബക്കാർഡിക്ക് ഇന്ത്യയിൽ പുതിയ നായകൻ; ആരാണ് വിനയ് ഗോലിക്കേരി

നിക്ഷേപകൻ ഏത് പ്രായ വിഭാഗത്തിൽപ്പെടുന്നു, തിരഞ്ഞെടുക്കുന്ന കാലാവധി തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് ആർ‌ഡികൾക്ക് ബാങ്കുകൾ പലിശ നിരക്ക് നിർണയിക്കുന്നത്. സാധാരണ പൗരന്മാരെ അപേക്ഷിച്ച് മുതിർന്ന പൗരന്മാർക്കാണ് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തിൽ വിവിധ തരത്തിലുള്ള ആർ‌ഡി സ്കീമുകൾ വിവിധ ബാങ്കുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇങ്ങനെ മുതിർന്ന പൗരന്മാർക്ക് 8% ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്ന 3 ബാങ്കുകളെ പരിചയപ്പെടാം. 

ജന സ്മോൾ ഫിനാൻസ് ബാങ്ക്

ജന സ്മോൾ ഫിനാൻസ് ബാങ്ക് പ്രായമായ പൗരന്മാർക്ക് 8.05 ശതമാനം വരെ റെക്കറിംഗ് ഡെപോസിറ്റിന് പലിശ നൽകുന്നു.  സാധാരണ പൗരന്മാർക്ക് നൽകുന്നതിലും കൂടുതലാണ് ഇത്.  6.71% ആണ് സാധാരണ പലിശ. 

ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്

മുതിർന്ന വ്യക്തികൾക്ക് ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്കിൽ നിന്ന് 21 മാസത്തിൽ കൂടുതൽ എന്നാൽ 24 മാസത്തിൽ താഴെ കാലാവധിയുള്ള ആവർത്തന നിക്ഷേപങ്ങൾക്ക് 8% പലിശ നിരക്ക് ലഭിക്കും. അതേസമയം കാലാവശിക്ക് മുൻപ് പിൻവലിക്കുകയാണെങ്കിൽ പിഴ 1% ആണ്  

നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്

രണ്ട് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ആവർത്തന നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് ഇപ്പോൾ 8% പലിശ നിരക്ക് ബാങ്ക്  വാഗ്ദാനം ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios