ആധാർ കാർഡ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിൻ്റെ  നേട്ടങ്ങൾ ഇതാ

ധാർ ബാങ്ക് അക്കൗണ്ടുമായി ഇതുവരെ ബന്ധിപ്പിച്ചിട്ടില്ലേ? ഇല്ലാത്തവർ തീർച്ചയായും അതിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കേണ്ടതാണ്. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന ആധാർ ഒരാളുടെ ഐഡൻ്റിറ്റിയെ പ്രതിനിധീകരിക്കുന്ന 12 അക്ക സവിശേഷ തിരിച്ചറിയൽ നമ്പറാണ്. ആധാർ കാർഡ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിൻ്റെ നേട്ടങ്ങൾ ഇതാ.

കെ.വൈ.സി

നിങ്ങളുടെ ഉപഭോക്താവിനെ അറിയുക അല്ലെങ്കിൽ കെ.വൈ.സി പ്രധാനപ്പെട്ട ഒന്നാണ്. ബയോമെട്രിക് വിശദാംശങ്ങളും ഫോട്ടോയും സഹിതം സാധുതയുള്ള ഒരു തിരിച്ചറിയൽ കാർഡായി മിക്ക ബാങ്കുകളും ആധാറിനെ അംഗീകരിക്കുന്നതിനാൽ, കെവൈസി നടപടിക്രമങ്ങൾ തടസ്സമില്ലാതെ പൂർത്തിയാക്കാനും ഉപയോഗിക്കാം.

ആനുകൂല്യ കൈമാറ്റം

സർക്കാരിൽ നിന്നും ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ആധാർ അടിസ്ഥാനമാക്കി മാത്രമാണ് നൽകുക. ഗ്രാമപ്രദേശങ്ങളിൽ സർക്കാർ നടത്തുന്ന ക്ഷേമനിധികളും വേതനവും പോലും ആധാർ കാർഡുകളുടെ സഹായത്തോടെ അർഹരായ ഗുണഭോക്താവിന് മാത്രമാണ് നൽകുക.

ഐടിആർ ഫയലിംഗ്

ആദായനികുതി റിട്ടേണുകൾ അല്ലെങ്കിൽ ഐടിആർ ഫയൽ ചെയ്യുമ്പോഴും ആധാർ നിർണായകമാണ്. നികുതി അടയ്ക്കുന്നതിന് ആവശ്യമായ പ്രാഥമിക രേഖയായ പാൻ കാർഡ്, ഏറ്റവും പുതിയ സർക്കാർ ഉത്തരവ് പ്രകാരം ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ടതുണ്ട്, അതിനാൽ ആധാർ കാർഡുകൾ പരോക്ഷമായി ഒഴിച്ചുകൂടാനാവാത്തതാക്കുന്നു.

സാമ്പത്തിക തട്ടിപ്പിനെതിരെ പ്രവർത്തിക്കുന്നു

ഈ തിരിച്ചറിയൽ രേഖ ബാങ്കിംഗ് സംവിധാനത്തിലെ സാമ്പത്തിക തട്ടിപ്പുകൾ ലഘൂകരിക്കാനും അനുവദിക്കുന്നു. വ്യാജ ഇൻവോയ്‌സിംഗ് തടയാൻ ജിഎസ്ടി കൗൺസിൽ രാജ്യവ്യാപകമായി ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് ഓതൻ്റിക്കേഷൻ അവതരിപ്പിച്ചിട്ടുണ്ട്.