കഴിഞ്ഞ വർഷം ജൂലൈ 8 നായിരുന്നു ഐടിആർ ഫയലിംഗ് ഒരു കോടി കവിഞ്ഞത്. ഈ വർഷം ജൂലൈ 27- വരെ അഞ്ച് കോടിയിലധികം ഐടിആറുകൾ ഫയൽ ചെയ്തിട്ടുണ്ട് എന്ന് ട്വീറ്റിൽ പറയുന്നു.
ദില്ലി: ജൂലൈ 27 വരെ 5 കോടിയിലധികം ആദായനികുതി റിട്ടേണുകൾ സമർപ്പിച്ചതായി ആദായ നികുതി വകുപ്പ്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ളവർ ശ്രദ്ധിക്കുക, 2023-24 സാമ്പത്തിക വർഷത്തിൽ നേടിയ വരുമാനത്തിന് നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ജൂലൈ 31 ആണ്.
ഐടിആർ ഫയലിംഗ് അഞ്ച് കോടി കവിയാൻ മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം കുറച്ച ദിവസങ്ങളെ എടുത്തുള്ളൂ. കഴിഞ്ഞ വർഷത്തേക്കാൾ ഒരു ദിവസം മുമ്പാണ് ഇത്തവണ ഒരു കോടി കവിഞ്ഞിരിക്കുന്നത് എന്ന് ആദായ നികുതി വകുപ്പ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം ജൂലൈ 8 നായിരുന്നു ഐടിആർ ഫയലിംഗ് ഒരു കോടി കവിഞ്ഞത്. ഈ വർഷം ജൂലൈ 27- വരെ അഞ്ച് കോടിയിലധികം ഐടിആറുകൾ ഫയൽ ചെയ്തിട്ടുണ്ട് എന്ന് ട്വീറ്റിൽ പറയുന്നു. ഐടിആറുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ നികുതിദായകരോട് ഐടിആർ നേരത്തെ ഫയൽ ചെയ്യാനും ആദായ നികുതി വകുപ്പ് അഭ്യർത്ഥിച്ചു
ആദായനികുതി വകുപ്പിന് നികുതിദായകന്റെ ബാങ്ക് അക്കൗണ്ടിൽ നികുതി റീഫണ്ട് നിക്ഷേപിക്കുന്നത് എളുപ്പമാക്കാൻ ഈ നടപടിക്രമങ്ങൾ മുൻകൂട്ടി പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി നികുതിദായകന് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള സാധുവായ പാൻ കാർഡ് ഉണ്ടായിരിക്കണം. മാത്രമല്ല, നികുതിദായകർ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
ബാങ്ക് അക്കൗണ്ട് മുൻകൂട്ടി സാധൂകരിക്കുന്നതിനുള്ള നടപടികൾ
1. incometax.gov.in എന്ന ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
2. ലോഗിൻ ചെയ്യാൻ നിങ്ങളുടെ ലോഗിൻ വിശദാംശങ്ങളോ പാൻ/ആധാർ വിവരങ്ങളോ ഉപയോഗിക്കുക.
3. ലോഗിൻ ചെയ്ത ശേഷം, 'എന്റെ പ്രൊഫൈൽ' വിഭാഗത്തിലേക്ക് പോയി 'എന്റെ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക.
4. നിങ്ങൾ അതിൽ ക്ലിക്ക് ചെയ്തയുടനെ, ‘ബാങ്ക് അക്കൗണ്ട് ചേർക്കുക എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയ്യുക.
5. നിങ്ങളുടെ പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, തരം, ഐഎഫ്‌എസ്‌സി കോഡ്, ബാങ്കിന്റെ പേര് എന്നിവയും മറ്റും പോലുള്ള ആവശ്യമായ വിവരങ്ങൾ നൽകുക.
6. ‘വാലിഡേറ്റ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് സമർപ്പിക്കുക.
