Asianet News MalayalamAsianet News Malayalam

ഇനി 5ജിയുടെ കാലം, ലേലം ഈ വര്‍ഷം തന്നെ നടന്നേക്കും: സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി

മെത്തം 8,293.95 MHz എയര്‍ വേവുകളാണ് സര്‍ക്കാര്‍ ലേലത്തിന് വയ്ക്കുന്നത്. 5.86 ലക്ഷം കോടി രൂപയാണ് ഇതിന്‍റെ ആകെ ബേസ് നിരക്ക്. 

5 spectrum auction may happens this year
Author
New Delhi, First Published Oct 14, 2019, 3:23 PM IST

ദില്ലി: ഈ വര്‍ഷം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം തന്നെ ഇന്ത്യയില്‍ 5 ജി സ്പെക്ട്രത്തിന്‍റെ ലേലം നടക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദ്. 5ജി സ്പെക്ട്രം സംബന്ധിച്ച കമ്യൂണിക്കേഷന്‍ പോളിസി തയ്യാറായിക്കഴിഞ്ഞു. ഒന്നുകില്‍ ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം ലേലം നടക്കും. തികച്ചും ന്യായമായും സുതാര്യവുമായ രീതിയിലാകും 5ജി ലേല നടപടികള്‍ നടപ്പാക്കുകയെന്നും രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കി. 

മെത്തം 8,293.95 MHz എയര്‍ വേവുകളാണ് സര്‍ക്കാര്‍ ലേലത്തിന് വയ്ക്കുന്നത്. 5.86 ലക്ഷം കോടി രൂപയാണ് ഇതിന്‍റെ ആകെ ബേസ് നിരക്ക്. 1MHz 5ജി എയര്‍വേവിന് 492 കോടി രൂപയാണ് ടെലികോം മന്ത്രാലയത്തിന്‍റെ ബേസ് നിരക്ക്. വില്‍പ്പനയ്ക്കായി മിനിമം 20 MHz ഉളള ബ്ലോക്കുകളായാണ്  സ്പെക്ട്രം ലഭിക്കുക. അതായത് 20 MHz ഉളള ബ്ലോക്കിന് 10,000 കോടി നിരക്ക് വരും. 100 MHz ഉളള ബ്ലോക്കിന് 50,000 കോടിയോളം ചെലവ് വരും. 
 

Follow Us:
Download App:
  • android
  • ios