ജനപ്രിയമായ നിക്ഷേപ പദ്ധതികള്‍. ചെറുകിട സമ്പാദ്യ പദ്ധതികൾ ഉണ്ടെങ്കിലും ,  നിക്ഷേപകരുടെ ലക്ഷ്യം എന്താണ്? അതിന്  അനുയോജ്യമായ നിക്ഷേപം ഏതാണ് എന്നിവ മനസിലാക്കി നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. 

ബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം (എസ്‌സിഎസ്എസ്), സുകന്യ സമൃദ്ധി യോജന (എസ്‌എസ്‌വൈ) തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികൾ ജനപ്രിയമായ നിക്ഷേപ പദ്ധതികളായാണ് കണക്കാക്കുന്നത്. നിരവധി വ്യത്യസ്ത ചെറുകിട സമ്പാദ്യ പദ്ധതികൾ ഉണ്ടെങ്കിലും , നിക്ഷേപകരുടെ ലക്ഷ്യം എന്താണ്? അതിന് അനുയോജ്യമായ നിക്ഷേപം ഏതാണ് എന്നിവ മനസിലാക്കി നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.

ഒരു ചെറുകിട സമ്പാദ്യ പദ്ധതിയിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങൾ ഇതാ

1) വിശ്വസനീയമായ വരുമാന സ്രോതസ്സ്

ചെറുകിട സമ്പാദ്യ പദ്ധതി സുസ്ഥിരമായ വരുമാനം നൽകുന്നു. റിസ്കുള്ള നിക്ഷേപ പദ്ധതികൾ പോലെ റിട്ടേൺ ഉയർന്നതായിരിക്കില്ലെങ്കിലും,സുരക്ഷിതവും സ്ഥിരതയുള്ളതുമായ വരുമാനം ഉറപ്പാക്കുന്നുണ്ട്. ഇത്തരം നിക്ഷേപങ്ങൾ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഈ ചെറുകിട നിക്ഷേപങ്ങൾ അനുയോജ്യമാണ്

2) ഉറപ്പായ വരുമാനം

ചെറുകിട സമ്പാദ്യ പദ്ധതികൾ സർക്കാർ ആവിഷ്കൃതമായതിനാൽ നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തിന് റിട്ടേൺ ഉറപ്പായിരിക്കും

3) കുറഞ്ഞ നിക്ഷേപം

 ഒമ്പത് ചെറുകിട സമ്പാദ്യ പദ്ധതികളാണ് ഉള്ളത്. ഇവയിൽ നിക്ഷേപിക്കണ്ട ഏറ്റവും കുറഞ്ഞ തുക ₹250 മുതൽ ₹1,000 വരെയാണ്. ഈ തുക മിക്കവർക്കും താങ്ങാനാവുന്ന തുകയാണ്.

4) വൈവിധ്യവൽക്കരണം

ഈ ചെറുകിട സമ്പാദ്യ പദ്ധതികൾ പോർട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാനും ആസ്തി സുരക്ഷിതമായി സൂക്ഷിക്കാനുമുള്ള വഴികളാണ്.

5) നികുതി ആനുകൂല്യങ്ങൾ

ഈ സ്കീമുകളിൽ പലതിനും നികുതി ആനുകൂല്യങ്ങൾ ലഭ്യമാണ്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം 1.5 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.