Asianet News MalayalamAsianet News Malayalam

അറിയാമോ, ഈ 7 ജനപ്രിയ ബ്രാൻഡുകളും അംബാനിയുടേത്!

റിലയൻസ് റീട്ടെയിലിന് 100 ബില്യൺ ഡോളറിന്റെ അതായത് ഏകദേശം 8,29,504 കോടി രൂപ മൂല്യമുണ്ട്. റിലയൻസ് റീട്ടെയിലിന്റെ വളർച്ചയെ സഹായിച്ച മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ചില മുൻനിര ബ്രാൻഡുകൾ ഇതാ.

7 popular brands owned by India's richest businessman Mukesh Ambani apk
Author
First Published Sep 21, 2023, 2:37 PM IST

ന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് റിലയൻസ് ഇൻഡസ്ട്രീസ്  ലിമിറ്റഡിന്റെ ( ചെയർമാൻ മുകേഷ് അംബാനി. ലോകമെമ്പാടുമുള്ള ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇപ്പോൾ 12-ാം സ്ഥാനത്താണ് മുകേഷ് അംബാനി. അംബാനിയുടെ നേതൃത്വത്തിലുള്ള  ആർ‌ഐ‌എൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ്, കൂടാതെ റിഫൈനറി, പെട്രോകെമിക്കൽസ്, ടെലികമ്മ്യൂണിക്കേഷൻസ്, റീട്ടെയിൽ തുടങ്ങി മാറ്റ് മേഖലകളിലേക്കും റിലയൻസ് സ്ഥാനമുറപ്പിച്ചിട്ടുണ്ട്. 95.7 ബില്യൺ ഡോളർ അതായത് ഏകദേശം 7,93,826 കോടി രൂപയാണ് ഇപ്പോൾ മുകേഷ് അംബാനിയുടെ ആസ്തി. 

ALSO READ: വിനായക ചതുർഥി; 'ലാൽബാഗ്‌ച രാജ'യ്ക്ക് 2000 ത്തിന്റെ നോട്ടുമാല നൽകി മുകേഷ് അംബാനി

റിലയൻസിന്റെ റീടൈൽ സംരംഭമായ റിലയൻസ് റീട്ടെയിൽ സമീപ വർഷങ്ങളിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തി. റിലയൻസ് റീട്ടെയിലിന് 100 ബില്യൺ ഡോളറിന്റെ അതായത് ഏകദേശം 8,29,504 കോടി രൂപ മൂല്യമുണ്ട്.  റിലയൻസ് റീട്ടെയിലിന്റെ വളർച്ചയെ സഹായിച്ച മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ചില മുൻനിര ബ്രാൻഡുകൾ ഇതാ.

1. ഹാംലിസ്

2019 ലാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ, ബ്രിട്ടീഷ് കളിപ്പാട്ട റീട്ടെയിലർ ഹാംലീസിനെ ഏറ്റെടുക്കുന്നത്  620 കോടി രൂപയായിരുന്നു മൂല്യം. 1760-ൽ സ്ഥാപിതമായ ഹാംലീസ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കളിപ്പാട്ട കമ്പനികളിൽ ഒന്നാണ്. 

2. അജിയോ 

റിലയൻസ് റീട്ടെയ്ൽ 2016-ൽ അജിയോയിലൂടെയാണ് ഫാഷൻ ഇ-കൊമേഴ്‌സ് വിപണിയിലേക്ക് ചുവടുവച്ചത്, ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ വലിയ ഉയരങ്ങളിലേക്ക് അജിയോ ഉയർന്നു. വിവിധ അന്താരാഷ്ട്ര, പ്രാദേശിക ബ്രാൻഡുകളിൽ നിന്നുള്ള വൈവിധ്യമാർന്ന വസ്ത്രങ്ങളും പാദരക്ഷകളും മറ്റ് അനുബന്ധ ഉപകരണങ്ങളും അജിയോയിലൂടെ ലഭിക്കും 

3. നെറ്റ്‌മെഡ്‌സ്: ഓൺലൈൻ ഫാർമസി

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 620 കോടി രൂപയുടെ ഇടപാടിലൂടെ നെറ്റ്‌മെഡ്‌സിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി.ഇത് റിലയൻസിന് ഓൺലൈൻ ഫാർമസിയിൽ 60% ഓഹരി നൽകി.

ALSO READ: വിനായക ചതുർഥി ആഘോഷത്തിൽ അന്റലിയ; ഗംഭീര വിരുന്നൊരുക്കി മുകേഷ് അംബാനിയും കുടുംബവും

4. ഫോബ്സ് ഇന്ത്യ

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള നെറ്റ്‌വർക്ക് 18 എന്ന കമ്പനിയാണ് ഫോർബ്സ് മാസികയായ ഫോർബ്സ് ഇന്ത്യയുടെ ഇന്ത്യൻ പതിപ്പ് നിയന്ത്രിക്കുന്നത്.

5. ക്ലോവിയ

റിലയൻസ് റീട്ടെയിൽ 2022-ൽ പർപ്പിൾ പാണ്ട ഫാഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങിയപ്പോൾ ഓൺലൈൻ അടിവസ്ത്ര ബ്രാൻഡായ ക്ലോവിയയെയും ഏറ്റെടുത്തു. 

6. അർബൻ ലാഡർ

റിലയൻസ് റീട്ടെയിൽ 2020-ൽ, ബെംഗളൂരു ആസ്ഥാനമായുള്ള ഓൺലൈൻ ഫർണിച്ചർ വിൽപ്പനക്കാരനായ അർബൻ ലാഡർ ഹോം ഡെക്കർ സൊല്യൂഷൻസിന്റെ 96% ഓഹരികൾ 182 കോടി രൂപയ്ക്ക് സ്വന്തമാക്കി. 2023 ഡിസംബർ അവസാനത്തോടെ 75 കോടി രൂപ കൂടി നിക്ഷേപിക്കാനും ഓൺലൈൻ ഫർണിച്ചർ വിൽക്കുന്ന ബ്രാൻഡിന്റെ പൂർണ ഉടമസ്ഥാവകാശം ഏറ്റെടുക്കാനും കമ്പനി ലക്ഷ്യമിടുന്നതായി മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: 'ചെറിയൊരു കൈയബദ്ധം' ഡ്രൈവറുടെ അക്കൗണ്ടിലേക്ക് 9,000 കോടി നിക്ഷേപിച്ച് ബാങ്ക്; പിന്നീട സംഭവിച്ചത്

7. മാൻഡറിയൻ ഓറിയന്റൽ (ന്യൂയോർക്ക്)

മുകേഷ് അംബാനി 2021-ൽ, ഏകദേശം 592 കോടി രൂപയ്ക്ക് ഒരു സ്വകാര്യ സ്പോർട്സ് ആൻഡ് ലെഷർ എസ്റ്റേറ്റായ സ്റ്റോക്ക് പാർക്ക് വാങ്ങി. ഒരു വർഷത്തിനുശേഷം, ന്യൂയോർക്കിലെ  മാൻഡറിയൻ ഓറിയന്റൽ ഹോട്ടൽ 98.15 മില്യൺ ഡോളറിന് (ഏകദേശം 813 കോടി രൂപ) അദ്ദേഹം സ്വന്തമാക്കി. ആഡംബര ഹോട്ടലിൽ 240 മുറികളും സ്യൂട്ടുകളും ഉണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios