ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ് എന്നിവ പ്രവര്‍ത്തനരഹിതയാതോടെയാണ് മെറ്റയുടെ ഓഹരി വിലയും ഇടിഞ്ഞത്. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ യുഎസ് ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കുന്ന സമയമായിരുന്നു

സംഗതി രണ്ട് മണിക്കൂറോളമാണ് പ്രവര്‍ത്തിക്കാതിരുന്നതൊക്കെ ശരി തന്നെ..പക്ഷെ മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ ഉടമസ്ഥതയിലുള്ള മെറ്റയുടെ ഓഹരി വിപണിയിലെ മാത്രം നഷ്ടം 2,48,69,35,50,000 കോടി രൂപയാണ്! ഇന്നലെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ് എന്നിവ പ്രവര്‍ത്തനരഹിതയാതോടെയാണ് മെറ്റയുടെ ഓഹരി വിലയും ഇടിഞ്ഞത്. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ യുഎസ് ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കുന്ന സമയമായിരുന്നു. മൂന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും തടസം നേരിട്ടതോടെ 1.60 ശതമാനം ഇടിവാണ് മെറ്റ ഓഹരികളിലുണ്ടായത്. 3 ബില്ല്യണ്‍ ഡോളര്‍ അഥവാ 24000 കോടി രൂപയാണ് ഇതോടെ നഷ്ടമായത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ് എന്നിവയ്ക്ക് പുറമേ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പിലും ചില തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ഇതാദ്യമായല്ല മെറ്റ പ്ലാറ്റ്ഫോമുകള്‍ പണിമുടക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും സമാനമായ സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി പരസ്യങ്ങളിലൂടെ മികച്ച വരുമാനം നേടുന്ന മെറ്റയ്ക്ക് തിരിച്ചടിയാകുന്നതാണ് ഇത്തരം തടസങ്ങള്‍. മെറ്റയുടെ പ്രധാന വരുമാനവും പരസ്യങ്ങളില്‍ നിന്നാണ്.

യൂറോപ്യൻ യൂണിയന്റെ പുതിയ ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട് പാലിക്കുന്നതിന് ബിഗ് ടെക് കമ്പനികൾക്കുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് തകരാർ സംഭവിച്ചത്. മെറ്റാ, അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തുന്നുണ്ടെന്നാണ് സൂചന. ഇത് കോഡിംഗ് പിശകുകൾക്ക് കാരണമായേക്കാം. വൻകിട ടെക് കമ്പനികളുടെ ആധിപത്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യൂറോപ്പ് പാസാക്കിയ നിയന്ത്രണങ്ങളിലെ ഏറ്റവും പുതിയ നിയമമാണ് ഡിഎംഎ . തങ്ങളുപയോഗിക്കുന്ന ഡിവൈസുകളിൽ ഏതൊക്കെ ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന് തീരുമാനിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങൾ ഡിജിറ്റൽ മാർക്കറ്റ്സ് ആക്ടിലുണ്ട്.