Asianet News MalayalamAsianet News Malayalam

ജെറ്റ് എയര്‍വേസ് വീണ്ടും പറക്കാനുളള സാധ്യത മങ്ങുന്നു, കാത്തിരിക്കുന്നത് പൂര്‍ണ്ണ അടച്ചുപൂട്ടലോ?

ജെറ്റിനെ ഏറ്റെടുക്കാനായി ഒരു നിക്ഷേപകന്‍ മുന്നോട്ട് വരുകയാണെങ്കില്‍ ജെറ്റ് എയര്‍വേസിന്‍റെ ടൈം സ്ലോട്ടുകള്‍ കമ്പനിക്ക് തിരിച്ചു നല്‍കാന്‍ തയ്യാറാണെന്നും, ഇപ്പോള്‍ താല്‍കാലിക വ്യവസ്ഥയിലാണ് സ്ലോട്ടുകള്‍ മറ്റുളള കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

a little scope for jet airways revival
Author
New Delhi, First Published May 5, 2019, 7:41 PM IST

ദില്ലി: താല്‍പര്യം അറിയിച്ച നിക്ഷേപകര്‍ പോലും ബിഡ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ് ഏറ്റെടുക്കല്‍ വൈകുന്നു. ഇതോടെ കമ്പനിക്കെതിരെയുളള പാപ്പരാത്ത നടപടികള്‍ക്ക് സാധ്യതയേറി. വിമാനക്കമ്പനിക്ക് മുകളിലുളള വന്‍ കടബാധ്യതയാണ് നിക്ഷേപകരെ അകറ്റുന്ന പ്രധാനകാരണം. ഏകദേശം 120 കോടി ഡോളറിനടുത്താണ് ജെറ്റ് എയര്‍വേസിന്‍റെ കടബാധ്യത. 

ജെറ്റ് എയര്‍വേസ് വീണ്ടും സജീവമാകാന്‍ സാധ്യത കുറവാണെന്ന് ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജെറ്റിനെ ഏറ്റെടുക്കാനായി ഒരു നിക്ഷേപകന്‍ മുന്നോട്ട് വരുകയാണെങ്കില്‍ ജെറ്റ് എയര്‍വേസിന്‍റെ ടൈം സ്ലോട്ടുകള്‍ കമ്പനിക്ക് തിരിച്ചു നല്‍കാന്‍ തയ്യാറാണെന്നും, ഇപ്പോള്‍ താല്‍കാലിക വ്യവസ്ഥയിലാണ് സ്ലോട്ടുകള്‍ മറ്റുളള കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഏറ്റെടുക്കല്‍ ഉണ്ടായില്ലെങ്കില്‍ ദേശീയ കമ്പനി ലോ ട്രൈബ്യൂണലിന്‍റെ പക്കലേക്ക് കൂടുതല്‍ നടപടിക്ക് ജെറ്റ് എയര്‍വേസ് നീങ്ങും. അങ്ങനെ ഉണ്ടായാല്‍ ഒരുപക്ഷേ, ജെറ്റ് എയര്‍വേസ് എന്ന വിമാനക്കമ്പനി ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ഒരു ഏട് മാത്രമായി മാറിയേക്കും. 

Follow Us:
Download App:
  • android
  • ios