Asianet News MalayalamAsianet News Malayalam

പത്ത് ദിവസത്തിനുള്ളിൽ ആധാർ പുതുക്കിയില്ലെങ്കിൽ എന്ത് സംഭവിക്കും? എങ്ങനെ പുതുക്കാം

ആധാർ കാർഡ് അപ്‌ഡേറ്റിനായി ഗവൺമെന്റ് ഒരിക്കലും ഐഡന്റിറ്റി പ്രൂഫ് അല്ലെങ്കിൽ അഡ്രസ് ഡോക്യുമെന്റുകൾ വാട്ട്‌സ്ആപ്പ് വഴിയോ ഇമെയിൽ വഴിയോ ആവശ്യപ്പെടുന്നില്ലെന്ന് യുഐഡിഎഐ അടുത്തിടെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

aadhaar card upadate before december 14
Author
First Published Dec 4, 2023, 8:44 PM IST


ധാർ കാർഡ് അപ്ഡേറ്റ് ചെയ്യാനുണ്ടെങ്കിൽ ഉടനെ ചെയ്യുന്നതായിരിക്കും ഉചിതം. കാരണം ഡിസംബർ 14 വരെ ആധാർ ഓൺലൈൻ ആയി അപ്ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഫീസ് ഈടാക്കില്ല. സാധാരണയായി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുന്നതിന് 50 രൂപ ഫീസ് ഈടാക്കുന്നുണ്ട്. ഒരാൾക്ക്, പേര്, വിലാസം, ജനനത്തീയതി,തുടങ്ങിയ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാം. 

അതേഅസമയം, ഓൺലൈൻ അപ്‌ഡേറ്റുകൾക്ക് മാത്രമേ സൗജന്യ സേവനം ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഓഫ്‌ലൈൻ കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾ ഫീസ് അടയ്ക്കണം. മാത്രമല്ല, ഫോട്ടോ, ഐറിസ്, മറ്റ് ബയോമെട്രിക് ഡാറ്റ എന്നിവ അടുത്തുള്ള ആധാർ എൻറോൾമെന്റ് കേന്ദ്രം സന്ദർശിച്ച് മാത്രമേ അപ്‌ഡേറ്റ് ചെയ്യാനാകൂ. ഉപയോക്താക്കൾക്ക് അവരുടെ ആധാർ കാർഡ് വിശദാംശങ്ങൾ ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യാനുള്ള വഴി ഇതാ; 

ആധാർ കാർഡ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം:

* യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
* 'എന്റെ ആധാർ' മെനുവിലേക്ക് പോകുക.
* 'നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്യുക' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക
* 'അപ്‌ഡേറ്റ് ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്ത്,  തുടരുക’ എന്നത് തിരഞ്ഞെടുക്കുക
* ആധാർ കാർഡ് നമ്പർ നൽകുക
* ക്യാപ്‌ച വെരിഫിക്കേഷൻ നടത്തുക
* 'ഒട്ടിപി നൽകുക
* 'ഡെമോഗ്രാഫിക്‌സ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യുക' എന്ന ഓപ്ഷനിലേക്ക് പോകുക
* അപ്‌ഡേറ്റ് ചെയ്യാൻ വിശദാംശങ്ങളുടെ ഓപ്ഷൻ തിരഞ്ഞെടുക്കുക
* പുതിയ വിശദാംശങ്ങൾ നൽകുക
* ആവശ്യമുള്ള ഡോക്യൂമെന്റസ്  സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യുക
* നൽകിയ വിവരങ്ങൾ കൃത്യമാണോയെന്ന് പരിശോധിക്കുക
* ഓടിപി ഉപയോഗിച്ച് സാധൂകരിക്കുക

ആധാർ കാർഡ് അപ്‌ഡേറ്റിനായി ഗവൺമെന്റ് ഒരിക്കലും ഐഡന്റിറ്റി പ്രൂഫ് അല്ലെങ്കിൽ അഡ്രസ് ഡോക്യുമെന്റുകൾ വാട്ട്‌സ്ആപ്പ് വഴിയോ ഇമെയിൽ വഴിയോ ആവശ്യപ്പെടുന്നില്ലെന്ന് യുഐഡിഎഐ അടുത്തിടെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ആധാർ കാർഡുമായി ബന്ധപ്പെട്ട തട്ടിപ്പുകളും തട്ടിപ്പുകളും ഇന്ത്യയിൽ വർധിച്ചതിന് പിന്നാലെയാണിത്. പൗരന്മാരെ കബളിപ്പിച്ച് വിശദാംശങ്ങൾ കൈക്കലാക്കി ഇവ ദുരുപയോഗം ചെയ്യാം.

Latest Videos
Follow Us:
Download App:
  • android
  • ios