ജൂണിൽ  പ്രാബല്യത്തിലാകുന്ന ചില നിർണായക സാമ്പത്തിക  കാര്യങ്ങൾ കൂടിയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ജൂൺ മാസം തുടങ്ങുന്നതിന് ഇനി ഒരു ദിവസം മാത്രം ബാക്കി. മൂന്നാം തീയതി കുട്ടികളുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട തിരക്കിലായിരിക്കും പലരും. എന്നാൽ ജൂണിൽ പ്രാബല്യത്തിലാകുന്ന ചില നിർണായക കാര്യങ്ങൾ കൂടിയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

 പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമം

സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളുകളിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളെ (ആർടിഒ) പുതിയ നിയമങ്ങൾ അനുവദിക്കുന്നവെന്നതാണ് ജൂണിലെ പ്രധാന മാറ്റം. ഇത് ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതിന് പുറമേ ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർ 1000 രൂപ മുതൽ 2000 രൂപ വരെ പിഴ അടയ്ക്കേണ്ടി വരും. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ച് പിടിക്കപ്പെട്ടാൽ 25000 രൂപ പിഴ അടയ്ക്കേണ്ടിയും വരും. കൂടാതെ അവരുടെ രക്ഷിതാക്കൾ നിയമ നടപടി നേരിടേണ്ടി വരും. 25 വയസ്സ് തികയുന്നത് വരെ ഇവർക്ക് ലൈസൻസും അനുവദിക്കില്ല.

ആധാർ കാർഡിലെ മാറ്റം

ജൂൺ 14 വരെ ആധാർ കാർഡ് ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം. ഓഫ്‌ലൈനായി ചെയ്യാൻ ആണെങ്കിൽ, ഒരു അപ്‌ഡേറ്റിന് 50 രൂപ ഈടാക്കും. ഇതോടൊപ്പം പാൻ-ആധാർ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി മെയ് 31 ആണെന്ന് ഓർക്കുക 

എൽപിജി വില

എൽപിജി സിലിണ്ടറിന്റെ പുതുക്കിയ ജൂൺ ഒന്നിന് പ്രഖ്യാപിക്കും. മെയ് മാസത്തിൽ, വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിരുന്നു

ബാങ്ക് അവധി

2024 ജൂണിൽ 10 ദിവസം ബാങ്ക് അവധിയാണ്. ഇതിൽ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഉൾപ്പെടുന്നു. രാജ സംക്രാന്തി, ദേശീയ അവധിയായ ഈദ്-ഉൽ-അദ്ഹ തുടങ്ങിയ പ്രാദേശിക അവധികൾക്കും ബാങ്ക് അടച്ചിടും.