Asianet News MalayalamAsianet News Malayalam

ഉരുകുന്ന ചൂടില്‍ വിയര്‍ത്ത് കേരളം: കുതിച്ചുയര്‍ന്ന് എയര്‍ കണ്ടീഷണര്‍ വിപണി

കേരളത്തിലെ എയര്‍ കണ്ടീഷന്‍ വിപണിയിൽ പ്രതിവർഷം മൂന്ന് ലക്ഷത്തോളം എസികൾ വിൽക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ തന്നെ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലാണ് 75 ശതമാനം വിൽപനയും നടക്കുന്നത്. എന്നാല്‍, ഈ വര്‍ഷം ചൂട് കൂടിയതോടെ വില്‍പന റെക്കോര്‍ഡിലെത്തുമെന്നാണ് ഈ രംഗത്തുളളവരുടെ അഭിപ്രായം. 

ac sale increase due increase in atmospheric temperature in Kerala
Author
Thiruvananthapuram, First Published Apr 12, 2019, 4:07 PM IST

കൊച്ചി: ചൂട് കനത്തതോടെ സംസ്ഥാനത്തെ എസി വിൽപനയിൽ  റെക്കോ‍ഡ് വർധന. വരും ദിവസങ്ങളില്‍ ഇനിയും വിൽപന വർധിക്കാനാണ് സാധ്യതയെന്ന് ഈ രംഗത്തുളളവര്‍ പറയുന്നു. ഷോറൂമുകളിൽ നിന്ന് പ്രതിദിനം ഏകദേശം ആയിരം എയർകണ്ടീഷണറുകളുടെ എങ്കിലും വിൽപ്പന നടക്കുന്നതായി പ്രമുഖ ഇലക്ട്രോണിക് റീട്ടെയ്ല്‍ ശൃംഖലയായ ഗോപു നന്തിലത്ത് ഗ്രൂപ്പിന്‍റെ ഉടമ ഗോപു നന്തിലത്ത് അഭിപ്രായപ്പെടുന്നു. 

കേരളത്തിലെ എയര്‍ കണ്ടീഷന്‍ വിപണിയിൽ പ്രതിവർഷം മൂന്ന് ലക്ഷത്തോളം എസികൾ വിൽക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ തന്നെ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലാണ് 75 ശതമാനം വിൽപനയും നടക്കുന്നത്. എന്നാല്‍, ഈ വര്‍ഷം ചൂട് കൂടിയതോടെ വില്‍പന റെക്കോര്‍ഡിലെത്തുമെന്നാണ് ഈ രംഗത്തുളളവരുടെ അഭിപ്രായം. ഒരു ടണിന്‍റെ ഇൻവർട്ടർ എസിക്കാണ് ഡിമാൻഡ് കൂടുതല്‍. ഒന്നര ടൺ എസികളുടെ വിൽപനയിലും ഇപ്രാവശ്യം വര്‍ധനയുണ്ട്. 

ചെറിയ തുകകളിലുള്ള ഇന്‍സ്റ്റാൾമെന്‍റുകളില്‍ എസി ലഭ്യമാകുന്നതും വിൽപന വർധിക്കുന്നതിന്റെ കാരണമാണ്. കൂളറുകൾക്ക് ആവശ്യക്കാർ കുറവാണെന്നും വിൽപനക്കാർ പറയുന്നു.  മധ്യ വർഗ്ഗ കുടുംബങ്ങലെ ലക്ഷ്യമിട്ട് ചെറിയ തുകകളിൽ വിവിധ മോഡൽ എസികൾ ലഭ്യമാക്കുകയാണ് കമ്പനികൾ. ഇതും വിൽപന വർധിക്കുന്നതിന് കാരണമാണ്. ചൂടിന് ശമനമില്ലാത്തതിനാൽ വരും ദിവസങ്ങളിലും വിൽപന വർധിക്കാനാണ് സാധ്യത.   

Follow Us:
Download App:
  • android
  • ios