ആചാര്യ കേവലം ഒരു വിദ്യാഭ്യാസ സ്ഥാപനമല്ല. ഇത് അക്കാദമിക്ക് ആയും പ്രൊഫഷണലായും വ്യക്തിഗതമായും വികാസം നേടാൻ വിദ്യാർത്ഥികളെ ഒരുക്കുന്ന മികവിന്റെ കേന്ദ്രമാണ്.
ഇന്ത്യയിൽ ഹയർ എജ്യുക്കേഷന് ഒരുപാട് സ്ഥാപനങ്ങൾ ഉള്ളത് കൊണ്ടുതന്നെ ശരിയായ കോളേജ് എങ്ങനെ തെരഞ്ഞെടുക്കും എന്നത് വിദ്യാർത്ഥികളെ എപ്പോഴും കുഴക്കും. എന്നാൽ, ഇവിടെ ആചാര്യ വ്യത്യസ്തമാകുന്നത് വിദ്യാർത്ഥികളുടെ അക്കാദമികവും വ്യക്തിഗതവുമായ വളർച്ചയ്ക്ക് ഒരുപോലെ സഹായം നൽകുന്ന മൊത്തത്തിലുള്ള ഒരു വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കുന്നതിലൂടെയാണ്. ആചാര്യ ഒരു ദിശാബോധം നൽകുന്ന വെളിച്ചമായി, ഉന്നതവിദ്യാഭ്യാസത്തിന് പുതിയതലം നൽകുന്ന സ്ഥാപനമായി മാറിക്കഴിഞ്ഞു. ഇതോടൊപ്പം ബംഗലൂരുവിലെ ഏറ്റവും മികച്ച എൻജിനീയറിങ് കോളേജുകളിൽ ഒന്നുമായി മാറി. മികവിന്റെ കേന്ദ്രമായി ആചാര്യ നിൽക്കുന്നു. അക്കാദമിക് മികവ് മാത്രമല്ല, തൊഴിൽമേഖലയിൽ ആവശ്യമായ മികവുകൾക്കായി വിദ്യാർത്ഥികളെ തയ്യാറാക്കാനും ആചാര്യയ്ക്ക് കഴിയുന്നു.
പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം നൽകുന്ന നവീനമായ ചില പദ്ധതികളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. തൊഴിൽമേഖലയോട് ചേർന്ന പാഠ്യപദ്ധതി, നേരിട്ടുള്ള പരിശീലനം, ഇന്റേൺഷിപ്പുകൾ എന്നിവ തിയറിയും യഥാർത്ഥലോകവുമായുള്ള അന്തരം കുറയ്ക്കുന്നു.
1. വാല്യൂ ആഡഡ് സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ
ആചാര്യയ്ക്ക് തൊഴിൽമേഖലയിൽ വിപുലമായ പങ്കാളിത്തമുണ്ട്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഐബിഎം, ഗ്രാൻറ് തോൺടൺ, എ.ഡബ്ല്യു.എസ്, ഓറാക്കിൾ തുടങ്ങിയ മുൻനിര കമ്പനികളുമായി ചേർന്ന് വിദ്യാർത്ഥികൾക്ക് വാല്യൂ ആഡഡ് കോഴ്സുകൾ നൽകുന്നു. ഇത് തൊഴിൽ മേഖലയ്ക്ക് ചേർന്നവരായി വിദ്യാർത്ഥികളെ മാറ്റുന്നു. ഈ പ്രത്യേക പ്രോഗ്രാമുകൾ അക്കാദമികമായി പഠിക്കുന്നതിനൊപ്പം തന്നെ ആവശ്യമായ പ്രായോഗിക പരിശീലനവും വിദ്യാർത്ഥികൾക്ക് നൽകും. തൊഴിൽ വിപണിയിൽ ഇത് മികവ് പുലർത്താൻ അവരെ സഹായിക്കും, തൊഴിൽ നേടാനുള്ള സാധ്യതയും കൂട്ടും.
തൊഴിൽമേഖലയിലെ മാറുന്ന ട്രെൻഡുകളും സാങ്കേതികവിദ്യകളും നേരത്തെ അറിയാനും ഭാവിക്കായി തയാറെടുക്കാനും ഇത് വിദ്യാർത്ഥികളെ സഹായിക്കുകയാണ്. സാങ്കേതികവിദ്യകൾ മാറുന്നതോടെ ഭാവി തൊഴിൽവിപണിയിൽ നിപുണത കാണിക്കാൻർ വിദ്യാർത്ഥികൾക്ക് കഴിയണം. ഈ സർട്ടിഫിക്കേഷൻ കോഴ്സുകൾ പ്രത്യേകം വിജ്ഞാനം നൽകാനും മാറുന്ന കാലത്തിന് അനുസരിച്ച് സ്വയം നവീകരിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കും.
വാല്യൂ ആഡഡ് സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളിൽ പ്രോഡക്റ്റ് ലൈഫ് സൈക്കിൾ മാനേജ്മെന്റ്, സൈബർസെക്യൂരിറ്റി, ക്ലൌഡ് ആൻഡ് ഫുൾ സ്റ്റാക്ക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ് അനലിറ്റിക്സ് തുടങ്ങിയവയുണ്ട്. ഇവ പുതിയ കരിയർ സാധ്യതകൾ തുറന്നിടുന്നു.
2. ഇന്റേൺഷിപ്, പ്ലേസ്മെന്റ്
ആചാര്യയുടെ ടെക് മേഖലയിലെ പങ്കാളിത്തങ്ങൾ വിദ്യാർത്ഥികൾക്ക് ഉയർന്ന ശമ്പളമുള്ള ജോലികളിലേക്കുള്ള യാത്ര എളുപ്പമാക്കി. ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓപ് ടെക്നോളജി ക്യാംപസിൽ എല്ലാ വർഷവും 550 കോർപ്പറേറ്റുകളാണ് പ്ലേസ്മെന്റിനായി സന്ദർശനം നടത്തുന്നത്. ബിരുദം പൂർത്തിയാക്കുന്നതിനൊപ്പം അവർക്ക് യോജിച്ച കരിയറിൽ മികവോടെ പ്ലേസ്മെന്റ് നേടാൻ ഇത് സഹായിക്കും. വ്യക്തിഗതമായ കരിയർ കൌൺസലിങ്, റെസ്യൂമെ-ബിൽഡിങ് വർക്ക്ഷോപ്പ്, മോക്ക് ഇന്റർവ്യൂകൾ, സോഫ്റ്റ് സ്കിൽ പരിശീലനം എന്നിവയെല്ലാം ഇതിൽപ്പെടും.
3. ടെക് ഇന്റഗ്രേറ്റഡ് വിദ്യാഭ്യാസം
വിദ്യാഭ്യാസത്തിൽ ടെക്നോളജിക്ക് വലിയ പങ്കുണ്ട്. വിദ്യാർത്ഥികൾ എങ്ങനെ പഠിക്കുന്നു എന്നതിലും അദ്ധ്യാപകർ എങ്ങനെ പഠിപ്പിക്കുന്നു എന്നതും സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാണ്. ആചാര്യ വിദ്യാർത്ഥികൾക്ക് അവരുടെ കോഴ്സിന് അനുസരിച്ച് ഉയർന്ന കോൺഫിഗറേഷനുള്ള ലാപ് ടോപ്പുകൾ നൽകുന്നു. ലൈസൻഡ് സോഫ്റ്റ് വെയറുകൾ, ഉയർന്ന സ്പീഡിലുള്ള വൈ-ഫൈ കണക്റ്റിവിറ്റി എന്നിവ, വിദ്യാഭ്യാസ റിസോഴ്സുകൾ ഉപയോഗിക്കാനും സഹപാഠികളോട് ചേർന്ന് പഠിക്കാനും ഓൺലൈനായി കാര്യങ്ങൾ ഗ്രഹിക്കാനും വിദ്യാർത്ഥികളെ സഹായിക്കും.
4. ലിങ്ക്ഡ്ഇൻ ലേണിങ്
ലിങ്ക്ഡ്ഇൻ ലേണിങ്ങിന് അൺലിമിറ്റഡ് ആക്സസ് ആണ് ആചാര്യ നൽകുന്നത്. അതായത് ഓൺലൈൻ കോഴ്സുകൾ, സർട്ടിഫിക്കേഷനുകൾ, ലോകം മുഴുവനുള്ള പ്രധാന സർവ്വകലാശാലകളുടെ റിസോഴ്സുകൾ ഉപയോഗിക്കാനുള്ള അവസരം എന്നിവ ഇതിൽപ്പെടുന്നു. പല മേഖലകളിൽ നിന്നുള്ള വിദഗ്ധർ വിദ്യാർത്ഥികൾക്ക് ഓരോ മേഖലയിലെയും ഏറ്റവും പുതിയ പ്രവണതകൾ മനസ്സിലാക്കാൻ സഹായം നൽകുന്നു.

5. അക്കാദമിക്ക്സ് മാത്രമല്ല പഠനം
അക്കാദമിക്സിന് അതീതമായ പഠനമാണ് ആചാര്യ നൽകുന്നത്. ഏറ്റവും അത്യാധുനിക സംവിധാനങ്ങളുള്ള 120 ഏക്കർ ക്യാംപസിൽ വിദ്യാർത്ഥികൾക്ക് പുത്തൻ ലാബുകൾ, കായിക അടിസ്ഥാനസൌകര്യങ്ങൾ, വളരെ ആക്റ്റീവ് ആയ വിദ്യാർത്ഥി കമ്മ്യൂണിറ്റി എന്നിവ ലഭ്യമാണ്.
കായിക സൌകര്യങ്ങൾക്ക് വളരെ മികച്ച പിന്തുണ ആചാര്യ നൽകുന്നു. ടീംവർക്ക്, ലീഡർഷിപ്പ്, നിശ്ചയദാർഢ്യം എന്നിവയിൽ ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നു. 10,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയും ഫ്ലഡ് ലൈറ്റ് സൌകര്യത്തോട് കൂടിയതാണ്. കളിക്കാൻ 20-ൽ അധികം കായിക ഇനങ്ങൾ, 10-ൽ അധികം ക്ലബ്ബുകൾ, മാത്രമല്ല സർവകലാശാല തലത്തിൽ വിജയികളായ നിരവധി കായികതാരങ്ങൾ. എൻ.സി.സിയിലേക്കും സ്ഥാപനം വളരെ മികച്ച സംഭാവന നൽകുന്നുണ്ട്. റിപ്പബ്ലിക് ദിന പരേഡിൽ ഉൾപ്പെടെ പങ്കെടുക്കുന്നു. ക്യാംപുകളിലും മത്സരങ്ങളിലും സമ്മാനങ്ങൾ വാരിക്കൂട്ടുന്നു.

ആചാര്യ ഹബ്ബ പോലെയുള്ള ഇന്റർ കോളേജ് ഫെസ്റ്റ് വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികാസത്തിനാണ് പ്രാധാന്യം നൽകുന്നത്. ബെംഗലൂരുവിലെ തന്നെ ഏറ്റവും വലിയ ഇന്റർ കോളേജ് ഫെസ്റ്റാണിത്. 12000-ത്തിൽ അധികം വിദ്യാർത്ഥികളും 75-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളിൽ നിന്നുള്ളവരും 1000-ത്തിൽ പരം അദ്ധ്യാപകരും ഇൻഡസ്ട്രി ഭീമന്മാരും ഇതിൽ പങ്കാളികളാകുന്നു.
6. രണ്ടാം വീട്
ആചാര്യ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് വീടു വിട്ടാൽ വീട് എന്ന സങ്കൽപ്പത്തിലാണ് പ്രവർത്തിക്കുന്നത്. ആധുനിക അടുക്കളകൾ, പവർ ബാക്കപ്പ്, പ്യൂരിഫൈ ചെയ്ത വെള്ളം, വൈ-ഫൈ, സുരക്ഷാ, മെഡിക്കൽ സപ്പോർട്ട് ക്യാംപസിനുള്ളിൽ തന്നെ, ഇതെല്ലാം വീടിന് സമാനമായ അന്തരീക്ഷം ഒരുക്കുന്നു.

ആചാര്യ കേവലം ഒരു വിദ്യാഭ്യാസ സ്ഥാപനമല്ല. ഇത് അക്കാദമിക്ക് ആയും പ്രൊഫഷണലായും വ്യക്തിഗതമായും വികാസം നേടാൻ വിദ്യാർത്ഥികളെ ഒരുക്കുന്ന മികവിന്റെ കേന്ദ്രമാണ്. നവീനമായ പ്രോഗ്രാമുകളിലൂടെ, ഇൻഡസ്ട്രി കൊളാബറേഷനുകളിലൂടെ, വിദ്യാർത്ഥി കേന്ദ്രീകൃതമായ പരിപാടികളിലൂടെ വിദ്യാർത്ഥികളെ ശാക്തീകരിക്കുകയും അവരുടെ സമ്പൂർണ്ണമായ കഴിവുകൾ പുറത്തെടുത്ത് ഭാവി നേതാക്കളായി അവരെ വാർത്തെടുക്കാനും വേണ്ടിയുള്ള ശ്രമമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ബിരുദ കോളേജുകളിൽ ഒന്നാണിത്. അക്കാദമിക ലോകവും തൊഴിൽമേഖലയും തമ്മിലുള്ള അകലം കുറച്ച്, മാറുന്നലോകത്തിന് യോജിച്ച നേതാക്കളെ സൃഷ്ടിക്കാൻ ആചാര്യം ശ്രമിക്കുകയാണ്. കൂടുതൽ അറിയാൻ: +91 740-6644-449. അഡ്മിഷൻ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യാം.


