Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ വിലപിടിപ്പുള്ള കമ്പനി; ടാറ്റയെ പിന്തള്ളി അദാനി ഗ്രൂപ്പ്

ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയെന്ന സ്ഥാനം ഇപ്പോൾ ഗൗതം അദാനിയുടെ കമ്പനികൾക്കാണ്. ഓഹരി വിപണിയിൽ കത്തിക്കയറുകയാണ് അദാനിയുടെ ഒൻപത് കമ്പനികൾ 

Adani Group overtakes Tata to become India's most valuable company
Author
First Published Sep 17, 2022, 3:28 PM IST

മുംബൈ:  ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി അദാനി എന്റർപ്രൈസസ്. ടാറ്റയുടെ കുടക്കീഴിലുള്ള കമ്പനികളെ മറികടന്നാണ് ഈ നേട്ടം. ഇന്നലെ വിപണി അവസാനിച്ചപ്പോൾ അദാനി ഗ്രൂപ്പിന്റെ എല്ലാ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണി മൂല്യം 22.27 ട്രില്യൺ ആണ്. അതായത് ഏകദേശം 278 ബില്യൺ ഡോളർ. ടാറ്റ ഗ്രൂപ്പിന്റെ ഓഹരി 20.77 ട്രില്യൺ ആണ്. അതേസമയം . മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് 17.16 ട്രില്യൺ (220 ബില്യൺ ഡോളർ) വിപണി മൂലധനവുമായി മൂന്നാം സ്ഥാനത്താണ്.

അദാനി എന്ന കുടുംബനാമത്തിൽ ആരംഭിക്കുന്ന, ലിസ്റ്റ് ചെയ്ത  ഒമ്പത് സ്ഥാപനങ്ങളുടെയും ആസ്ഥാനം അഹമ്മദാബാദ് ആണ്. അദാനി ഗ്രൂപ്പിന്റെ സമ്പത്ത് വിഭജിച്ചിരിക്കുന്നത് വളരെ സമർത്ഥമായാണ്. അദാനി ട്രാൻസ്മിഷൻ ആണ് ഇതിൽ മുൻപന്തിയിൽ. ടാറ്റ ഗ്രൂപ്പിന് വിപണിയിൽ ലിസ്റ്റ് ചെയ്ത 27 കമ്പനികളാണ് ഉള്ളത്. അതിൽ ടാറ്റ കൺസൾട്ടൻസി സർവീസസ്  കമ്പനിയുടെ വിപണി മൂലധനത്തിന്റെ 53 ശതമാനവും വഹിക്കുന്നു. മുകേഷ് അംബാനി ഗ്രൂപ്പിന് ഒമ്പത് ലിസ്റ്റഡ് കമ്പനികളുണ്ട്, എന്നാൽ ഗ്രൂപ്പിന്റെ വിപണി മൂലധനത്തിന്റെ 98.5 ശതമാനവും റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) ആണ് വഹിക്കുന്നത്. ഓയിൽ-ടു-ടെലികോം കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് 16.91 ട്രില്യൺ രൂപ വിപണി മൂലധനമുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയാണ്. 

അതേസമയം ഗൗതം അദാനി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി. ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്നാണ് അദാനി രണ്ടാം സ്ഥാനത്ത് എത്തിയത്. ലോക സമ്പന്നരുടെ പട്ടികയിൽ 91 ബില്യൺ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനി എട്ടാം സ്ഥാനത്താണ്.

Read Also : ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നൻ; വീഴ്ത്തിയത് ജെഫ് ബെസോസിനെ

Follow Us:
Download App:
  • android
  • ios