ഇന്ത്യയിൽ ഏറെ ജനപ്രീതി ആർജിച്ച ഒരു വിശ്വസനീയ ബ്രാൻഡാണ് കോഹിനൂർ. കോഹിനൂർ ബ്രാൻഡിനെ ഏറ്റെടുക്കുന്നത് അദാനി വിൽമർ ലിമിറ്റഡിന്റെ അടുത്ത തലത്തിലുള്ള വളർച്ചയ്ക്ക് ആക്കം കൂട്ടും.
ഭക്ഷ്യ വാണിജ്യ രംഗത്തെ നേതൃത്വം ശക്തിപ്പെടുത്തുന്നതിനായി മക്കോർമിക് സ്വിറ്റ്സർലൻഡ് ജിഎംബിഎച്ച്-ൽ നിന്ന് പ്രശസ്തമായ 'കോഹിനൂർ' ബ്രാൻഡ് ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ പ്രധാന ഭക്ഷ്യ എണ്ണ സംസ്കരണ കമ്പനിയായ അദാനി വിൽമർ ലിമിറ്റഡ്. 'കോഹിനൂർ' ബ്രാൻഡ് ഉൾപ്പെടെ നിരവധി ബ്രാൻഡുകൾ ഏറ്റെടുക്കലിൽ ഉൾപ്പെടും. മക്കോർമിക് സ്വിറ്റ്‌സർലൻഡ് ജിഎംബിഎച്ചിൽ നിന്നും എത്ര തുകയ്ക്കാണ് ഏറ്റെടുക്കൽ എന്ന് അദാനി വിൽമർ വെളിപ്പെടുത്തിയിട്ടില്ല.
"കോഹിനൂർ ബ്രാൻഡിനെ ഫോർച്യൂൺ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അദാനി വിൽമർ സന്തുഷ്ടരാണ് എന്ന് ഏറ്റെടുക്കലിന് കുറിച്ച് അദാനി വിൽമർ ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ആംഗ്ഷു മല്ലിക് പറഞ്ഞു. കോഹിനൂർ ബസ്മതി അരിക്ക് വലിയ സ്വീകാര്യതയാണ് ഉള്ളത്. ഇത് തങ്ങളുടെ ബിസിനസ്സ് വളത്താണ് പ്രയോജനകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ഏറ്റെടുക്കൽ ഇന്ത്യയിലെ കോഹിനൂർ ബ്രാൻഡിന് കീഴിലുള്ള 'റെഡി ടു കുക്ക്', 'റെഡി ടു ഈറ്റ്' കറികൾ, മീൽസ് പോർട്ട്‌ഫോളിയോ എന്നിവയ്‌ക്കൊപ്പം കോഹിനൂർ ബസ്മതി അരിയുടെ മേലും അദാനി വിൽമറിന് പ്രത്യേക അവകാശം ഉണ്ടാകുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയിൽ ഏറെ ജനപ്രീതി ആർജിച്ച ഒരു വിശ്വസനീയ ബ്രാൻഡാണ് കോഹിനൂർ. കോഹിനൂർ ബ്രാൻഡിനെ ഏറ്റെടുക്കുന്നത് അദാനി വിൽമർ ലിമിറ്റഡിന്റെ അടുത്ത തലത്തിലുള്ള വളർച്ചയ്ക്ക് ആക്കം കൂട്ടും.
