പോളിഷ് സഹസ്ര കോടീശ്വരന്‍ ഡൊമിനിക കുല്‍ക്‌സൈകാണ് വീട് വാടകയ്ക്ക് എടുത്തതെന്നാണ് വിവരം. പ്രദേശത്തെ തന്നെ ഏറ്റവും വലിയ വീടുകളിലൊന്നാണിത്. 25000 സ്‌ക്വയര്‍ ഫീറ്റാണ് വിസ്തൃതി. 

ദില്ലി: കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണ രംഗത്ത് വന്‍ മുന്നേറ്റം നേടിയ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അമരക്കാരന്‍ അദര്‍ പൂനവാല തന്റെ ലണ്ടനിലെ ബംഗ്ലാവ് വാടകയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ട്. ഒരാഴ്ചത്തേക്ക് 50000 പൗണ്ടാണ് വാടക. 69000 ഡോളര്‍ വരുമിത്. ഇന്ത്യന്‍ രൂപയിലാണെങ്കില്‍ 5.07 ലക്ഷം രൂപ.

പോളിഷ് സഹസ്ര കോടീശ്വരന്‍ ഡൊമിനിക കുല്‍ക്‌സൈകാണ് വീട് വാടകയ്ക്ക് എടുത്തതെന്നാണ് വിവരം. പ്രദേശത്തെ തന്നെ ഏറ്റവും വലിയ വീടുകളിലൊന്നാണിത്. 25000 സ്‌ക്വയര്‍ ഫീറ്റാണ് വിസ്തൃതി. 24 ഓളം ശരാശരി ഇംഗ്ലീഷ് വീടുകളുടെ വലിപ്പമാണ് ഇതിനുള്ളത്. 

പൂനവാലയുടെ പ്രതികരണം ഇക്കാര്യത്തില്‍ ഇനിയും പുറത്ത് വന്നിട്ടില്ല. കുല്‍ക്‌സൈക് പ്രതികരിക്കാന്‍ വിസമ്മതിച്ചു. സെന്‍ട്രല്‍ ലണ്ടനിലെ ലക്ഷ്വറി ബംഗ്ലാവുകള്‍ വാടകയ്ക്ക് കൊടുക്കുന്ന തരത്തില്‍ വലിയൊരു മാറ്റം ഇതിലൂടെ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.